❝ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ ട്രാൻസ്ഫറുകൾ❞

42 വർഷങ്ങൾക്ക് മുമ്പ് ട്രെവർ ഫ്രാൻസിസിനെ സ്വന്തമാക്കുന്നതിനായി 1 മില്യൺ യൂറോ മുടക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബായി നോട്ടിംഗ്ഹാം ഫോറസ്റ്റ് മാറി.കാൽ നൂറ്റാണ്ട് മുമ്പ് ന്യൂകാസിൽ അലൻ ഷിയററെ സ്വന്തമാക്കാൻ ആദ്യമായി എയ്റ്റ് ഫിഗർ മാർക്കിലെത്തി. 2021 ൽ അത് 100 മില്യൺ എത്തി നിൽക്കുകയാണ്. ആസ്റ്റൺ വില്ലയിൽ നിന്നും ഇംഗ്ലീഷ് മിഡ്ഫീൽഡർ ജാക്ക് ഗ്രീളിഷിനായി സിറ്റി മുടക്കിയത് 100 മില്യൺ ആണ്. അഞ്ചു വര്ഷം മുൻപ് പോൾ പോഗ്ബയെ 89 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ റെക്കോർഡാണ് ഗ്രീലിഷിലൂടെ സിറ്റി തകർത്തത്.200 ലധികം മത്സരങ്ങളിൽ വില്ലയ്‌ക്കായി കളിച്ച 25 കാരനായ ഗ്രീലിഷ് 32 ഗോളുകളും 43 അസിസ്റ്റുകളും ഉൾപ്പെടെ വളരെ ശ്രദ്ധേയമായ പ്രകടനം നടത്തി. ക്ലബ്ബിൽ മാത്രമല്ല ഇംഗ്ലീഷ് ദേശീയ ടീമിന് വേണ്ടിയും മിഡ്ഫീൽഡർ മികച്ച പ്രാക്ടീനമാണ് നടത്തിയത്.

റഹീം സ്റ്റെർലിംഗ്, ബെർണാഡോ സിൽവ, ഇൽകായ് ഗുണ്ടോഗൻ, കെവിൻ ഡി ബ്രൂയിൻ എന്നിവരുൾപ്പെടെയുള്ള താരനിരയോടൊപ്പം ഗ്രീലിഷിനെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാക്കി മാറ്റാൻ പെപ് ഗാർഡിയോള ആഗ്രഹിക്കുന്നു.ബർമിംഗ്ഹാമിൽ ജനിച്ച പ്ലേമേക്കർ എക്കാലത്തെയും ഉയർന്ന ബ്രിട്ടീഷ് ട്രാൻസ്ഫർ ഫീസ് പട്ടികയിലെ ആദ്യ പന്ത്രണ്ടിൽ മൂന്നു സിറ്റി താരങ്ങളിൽ ഒരാളാണ്.2019 ലും 2020 ലും യഥാക്രമം 62 .5 മില്യൺ , 64 .5 മില്യൺ ഒപ്പുവച്ചപ്പോൾ റോഡ്രിയും റൂബൻ ഡയസും സിറ്റിയുടെ ക്ലബ് റെക്കോർഡ് തകർത്തു.

2019 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഡിഫൻഡർ ഹാരി മാഗയർ മുടക്കിയത് 85 മില്യൺ ആയിരുന്നു. 2017 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ തന്നെ ലുകാകുവിനായി മുടക്കിയത് 75 മില്യൺ ആണ്. 2018 ൽ ഡച്ച് ഡിഫൻഡർ വാൻ ഡൈക്കിനായി ലിവർപൂളും 75 മില്യൺ മുടക്കി. ഈ വര്ഷം ഡോർട്ട്മുണ്ടിൽ നിന്നും സാഞ്ചോയെ യുനൈറ്റഡ് ഒപ്പിട്ടത് 73 മില്യൺ ആണ്. 2019 ൽ നിക്കോളസ് പെപെക്ക് വേണ്ടി ആഴ്‌സണൽ 72 മില്യൺ ചെൽസി കീപ്പർ കെപക്ക് വേണ്ടി 71 .6 മില്യൺ മുടക്കി. 2020 ൽ ജർമൻ താരം കൈ ഹാവെർട്സിനായി ചെൽസി 70 മില്യൺ മുടക്കി. 2018 ൽ ആഴ്‌സണൽ ഒബെമിയാങിനായി 60 മില്യൺ മുടക്കി.

Rate this post