❝പുതിയ സീസണ് മുന്നോടിയായി മാഞ്ചസ്റ്റർ സിറ്റി വിടുന്ന മൂന്നു താരങ്ങൾ❞

ബ്രിട്ടീഷ് റെക്കോർഡ് ഫീസായി 100 മില്യൺ പൗണ്ട് കൊടുത്താണ് ആസ്റ്റൺ വില്ലയിൽ നിന്നും ജാക്ക് ഗ്രീലീഷിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.വൻ തുകക്ക് ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്‌നിനെയും ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സിറ്റി. ഇക്കാരണം കൊണ്ട് തന്നെ ഇത്തിഹാദിൽ നിന്നും കുറെ താരങ്ങൾ ക്ലബ് വിട്ടു പോകാനുള്ള ഒരുക്കത്തിലാണ്. ക്ലബ് വിടാൻ ആഗ്രഹിക്കുന്നവരിൽ പ്രധാനിയാണ് ബെർണാഡോ സിൽവ. എന്നാൽ “ബെർണാഡോ മാത്രമല്ല രണ്ടോ മൂന്നോ കളിക്കാർ’ വിടാൻ ആഗ്രഹിക്കുന്നുവെന്ന് ലെസ്റ്റർ സിറ്റിക്കെതിരായ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ പെപ് ഗാർഡിയോള അഭിപ്രായപ്പെട്ടു.

“മാൻ സിറ്റി വിടാൻ ആഗ്രഹിക്കുന്ന രണ്ടോ മൂന്നോ കളിക്കാർ ഉണ്ട് അവർക്ക് മികച്ച ഓഫറുകളും വരുന്നുണ്ട് അത്കൊണ്ട് അവർ പോകാൻ ആഗ്രഹിക്കുന്നു ഞങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണ്’ പെപ് കൂട്ടിച്ചേർത്തു. 26 കാരനായ സിൽവക്ക് സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിൽ നിന്നാണ് ഓഫർ വന്നിരിക്കുന്നത്. ക്ലബ് വിടാൻ ആഗ്രഹിക്കുന്ന മറ്റ് കളിക്കാരെ ഗാർഡിയോള പരാമർശിച്ചിട്ടില്ലെങ്കിലും, അമെറിക് ലാപോർട്ടും ഗബ്രിയേൽ ജീസസും ക്ലബ് വിടുന്നവരുടെ കൂട്ടത്തിലുണ്ടാവും.

സ്പാനിഷ് ഇന്റർനാഷണൽ ലപോർട്ട കഴിഞ്ഞ സീസണിൽ സിറ്റിക്കായി 16 പ്രീമിയർ ലീഗ് ഗെയിമുകൾ കളിച്ചു. ബ്രസീലിയൻ സ്‌ട്രൈക്കർ ജീസസ് കഴിഞ്ഞ സീസണിൽ 42 മത്സരങ്ങളിൽ 14 ഗോളുകൾ നേടി. യുവന്റസാണ് ജീസസിൽ താല്പര്യം പ്രകടിപ്പിച്ച് വന്നിരിക്കുന്നത്. “ഞങ്ങൾക്ക് അദ്ദേഹത്തോട് താൽപ്പര്യമുണ്ട്, പക്ഷേ സ്പർസിന് ചർച്ച ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ പിന്നെ കൂടുതലൊന്നും പറയാനില്ല ‘ കെയ്‌നിന്റെ ട്രാൻസ്ഫെറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പെപ് പറഞ്ഞു.

Rate this post