ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയങ്ങളിൽ പുതിയ റെക്കോർഡ് കരസ്ഥമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രെന്റ്‌ഫോർടിനി പരാജയപ്പെടുത്തിയിരുന്നു. യുണൈറ്റഡ് അക്കാദമിയുടെ വളർന്നു വന്ന താരങ്ങളായ ആന്റണി എലങ്ക, ഗ്രീൻവുഡ് ,മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ നേടിയ ഗോളിനായിരുന്നു യുണൈറ്റഡിന്റെ ജയം.ഇന്നലെ നടന്ന ബ്രെന്റ്ഫോഡിന് എതിരായ മത്സരത്തോടെ പുതിയ ഒരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ എവേ മത്സരങ്ങൾ വിജയിച്ച റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിൽ തന്നെയാണ്, എന്നാൽ 300 എവേ മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി മാറി മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ ഉനിറെദ് വിജയിക്കുന്ന 55-ാമത് പ്രീമിയർ ലീഗ് ഗ്രൗണ്ടാണ് ബ്രെന്റ്‌ഫോർഡ് കമ്മ്യൂണിറ്റി സ്റ്റേഡിയം.യുണൈറ്റഡ് ഒഴികെയുള്ള നാൽപ്പത്തിയൊൻപത് ക്ലബ്ബുകൾ 1992 മുതൽ പ്രീമിയർ ലീഗ് ഫുട്ബോൾ കളിച്ചിട്ടുണ്ട്, അവയിൽ 47 ക്ലബ്ബുകൾക്കെതിരെയും എവേ മത്സരത്തിൽ യുണൈറ്റഡ് വിജയം നേടിയിട്ടുണ്ട്. ഹഡേഴ്‌സ്‌ഫീൽഡ് ടൗൺ,സ്വിൻഡൺ ടൌൺ എന്നിവർക്കെതിരെ മാത്രമാണ് എവേ മത്സരത്തിൽ യുണൈറ്റഡിന് വിജയിക്കാൻ സാധിക്കാതിരുന്നത്.
1992ൽ പ്രീമിയർ ലീഗ് തുടങ്ങിയതിന് ശേഷം ഇതുവരെ 567 പ്രീമിയർ ലീഗ് ലീഗ് എവേ മത്സരങ്ങൾ ആണ് യുണൈറ്റഡ് കളിച്ചിട്ടുള്ളത്. അതിൽ 300 എണ്ണം വിജയിച്ചപ്പോൾ 122 എണ്ണം പരാജയപ്പെടുകയും 146 മത്സരങ്ങൾ സമനിയിൽ കലാശിക്കുകയും ചെയ്തു. 964 ഗോളുകൾ അടിച്ചപ്പോൾ 618 ഗോളുകൾ യുണൈറ്റഡ് വഴങ്ങുകയും ചെയ്തു.1992 ഓഗസ്റ്റിൽ സതാംപ്ടനെതിരെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ എവേ വിജയം.2002 ഫെബ്രുവരിയിൽ ചാൾട്ടൺ അത്‌ലറ്റിക്കിനെതിരെ ഒലെ ഗുന്നർ സോൾസ്‌ജെയറിന്റെ ഇരട്ട ഗോളുകൾക്ക് വിജയിച്ചപ്പോൾ 100 ആം ജയം നേടി. 2011 ൽ വെയ്ൻ റൂണിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ബോൾട്ടൺ കീഴടക്കി 200 ആം എവേ വിജയം ആഘോഷിച്ചു.
United are in an exclusive #PL club! 💼#MUFC
— Manchester United (@ManUtd) January 20, 2022
1999 ഫെബ്രുവരിയിൽ നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെ 8-1 ന് തകർത്തതാണ് യുണൈറ്റഡിന്റെ ഏറ്റവും വലിയ എവേ വിജയം.ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് എവേ വിജയങ്ങളുടെ കാര്യത്തിൽ 259 ജയങ്ങളുമായി ചെൽസി പിന്നാലെ തന്നെയുണ്ട്.ആഴ്സണൽ 246 ഉം ലിവർപൂൾ 239 ഉം, മാഞ്ചസ്റ്റർ സിറ്റി 188 എവേ വിജയങ്ങൾ നേടിയിട്ടുണ്ട്. എവേ വിജയങ്ങൾക്ക് പുറമെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഏറ്റവും കൂടുതൽ വിജയങ്ങൾ എന്നിവയെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിലാണ്.
Manchester United make Premier League history 👏 pic.twitter.com/QO0fU2uSGZ
— B/R Football (@brfootball) January 19, 2022