“എന്തിനാ എന്നെ? എന്തിനാ എന്നെ…” സബ്സ്റ്റിട്യൂട്ട് ചെയ്തതിൽ രോഷം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബ്രെന്റ്‌ഫോർഡിനെതിരായ തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയം നേടിയത്.ആന്റണി എലങ്ക, മേസൺ ഗ്രീൻവുഡ്, മാർക്കസ് റാഷ്ഫോർഡ് എന്നിവരുടെ ഗോളുകൾക്കായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചെങ്കിലും രണ്ടാം പകുതിയിൽ സുബ്സ്റ്റിട്യൂട് ചെയ്തതിൽ സൂപ്പർ താരം തൃപ്തനല്ല.

റാൽഫ് രംഗ്‌നിക്കിന്റെ തീരുമാനത്തിൽ തൃപ്തനല്ലാത്ത റൊണാൾഡോ തന്റെ വികാരങ്ങൾ ബെഞ്ചിൽ വെച്ച് പ്രകടിപ്പിക്കുകയും ചെയ്തു .ഇടുപ്പിന്റെ പ്രശ്‌നത്തെത്തുടർന്ന് ജനുവരി 3 മുതൽ പോർച്ചുഗൽ സ്‌ട്രൈക്കർ യുണൈറ്റഡിനായി കളിച്ചിരുന്നില്ല. രണ്ട് മത്സരങ്ങൾക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചില്ല. ഗ്രീൻവുഡ്‌ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി വിജയമുറപ്പിച്ചതോടെ ഇടക്കാല മാനേജർ രംഗ്നിക്ക് പ്രതിരോധം ശക്തിപ്പെടുത്താൻ റൊണാൾഡോക്ക് പകരം ഹാരി മഗ്വെയറിനെ കളത്തിലിറക്കി.”എന്തിനാ എന്നെ? എന്തിനാ എന്നെ… എന്തിനാ എന്നെ ഇറക്കിവിടുന്നത്?” തന്റെ ജാക്കറ്റ് തറയിലേക്ക് എറിയുന്നതിന് മുമ്പ് പിച്ചിൽ നിന്ന് പോകുമ്പോൾ റൊണാൾഡോ പിറുപിറുക്കുന്നുണ്ടായിരുന്നു.

“അത് സാധാരണമാണ് – ഒരു സ്‌ട്രൈക്കർ സ്‌കോർ ചെയ്യാൻ ആഗ്രഹിക്കുന്നു,” രംഗ്നിക്ക് ബിടി സ്‌പോർട്ടിനോട് പറഞ്ഞു. “എന്നാൽ ചെറിയ പരിക്കിൽ നിന്ന് അദ്ദേഹം തിരിച്ചെത്തിയതേയുള്ളു , ഞങ്ങൾക്ക് മറ്റൊരു ഗെയിം വരാനിരിക്കുന്നതായി ഓർക്കേണ്ടത് പ്രധാനമാണ്” റൊണാൾഡോയുടെ സബ്സ്റ്റിട്യൂഷനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പരിശീലകൻ മറുപടി പറഞ്ഞു. ” കഴിഞ്ഞ മത്സരത്തിൽ വില്ല പാർക്കിൽ സംഭവിച്ചത് ഇവിടെ സംഭവിക്കാതിരിക്കാൻ പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു അത്കൊണ്ട് അഞ്ചു പേരെ പിന്നിൽ അണിനിരത്തേണ്ടി വന്നു.ഞങ്ങൾ ക്ലീൻ ഷീറ്റ് സൂക്ഷിച്ചില്ലെങ്കിലും വിജയം നേടേണ്ടത് അതവശ്യമായിരുന്നു ” രാഗ്നിക്ക് പറഞ്ഞു.

“ഞാൻ ശ്രദ്ധിച്ച ഒരേയൊരു പ്രതികരണം അവൻ എന്നോട് ‘എന്തുകൊണ്ട് എന്നെ’ എന്ന് ചോദിക്കുന്നതാണ്. ടീമിന്റെ താൽപര്യം കണക്കിലെടുത്ത് ഒരു തീരുമാനം എടുക്കണമെന്ന് ഞാൻ പറഞ്ഞു” പരിശീലകൻ കൂട്ടിച്ചേർത്തു. “ക്രിസ്റ്റ്യാനോയുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല, പരിക്കിൽ നിന്ന് അദ്ദേഹം തിരിച്ചെത്തി, ഒന്നര ആഴ്ച അദ്ദേഹം പരിശീലനം നടത്തിയിട്ടില്ല. ബെഞ്ചിലെ കളിക്കാരെ ഞാൻ എന്തിന് ഉപയോഗിക്കാതിരിക്കണം ?” ജർമൻ പരിശീലകൻ കൂട്ടിച്ചേർത്തു.