വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ; ഇഞ്ചുറി ടൈം ഗോളുകളിൽ വിജയവുമായി ടോട്ടൻഹാം ; ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് ഇന്റർ മിലാൻ ; അത്ലറ്റികോ മാഡ്രിഡിന് പരാജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ബ്രെന്റ്‌ഫോർഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന്റെ വിജയം നേടി.എലാംഗ, ഗ്രീൻവുഡ്, റാഷ്ഫോർഡ് എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം.

പരിക്കിൽ നിന്ന് മോചിതനായ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് മടങ്ങിയെങ്കിലും രണ്ടാം പകുതിയിൽ താരത്തെ പരിശീലകൻ പിൻവലിച്ചു.രോഷം പ്രകടിപ്പിച്ചു കൊണ്ടാണ് റൊണാൾഡോ കളം വിട്ടത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാല് ഗോളുകളും പിറന്നത്. 55 ആം മിനുട്ടിൽ ഫ്രഡിന്റെ പാസിൽ നിന്നും യുവതാരം എലാംഗ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. 62 ആം മിനുട്ടിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നും ഗ്രീൻവുഡാണ് ഗോൾ നേടിയത്.77ആം മിനുട്ടിൽ ബ്രൂണോയുടെ അസ്സിസിറ്റിൽ നിന്നും മർകസ് രാഷ്‌ഫോർഡ് ഗോൾ പട്ടിക തികച്ചു. പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 35 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.

മറ്റൊരു ആവേശകരമായ പോരാട്ടത്തിൽ ടോട്ടൻഹാം രണ്ടനെതിരെ മൂന്നു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി .ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകൾക്കായിരുന്നു സ്പർസിന്റെ ജയം. മത്സരം 94 ആം മിനുട്ടു വരെ 1 -2 നു ടോട്ടൻഹാം പിന്നിൽ നിൽക്കെ സ്‌റ്റോപ്പേജ് ടൈമിൽ സ്റ്റീവൻ ബെർഗ്‌വിജിൻ രണ്ട് ഗോളുകൾ ടോട്ടൻഹാമിന്‌ വിജയമൊരുക്കി. 24 ആം മിനുട്ടിൽ പറ്റ്സൺ ഡാക ലെസ്റ്ററിനെ മുന്നിലെത്തിച്ചു.

38ആം മിനുട്ടിൽ ഹാരി കെയ്നിലൂടെ സ്പർസ് മറുപടി പറഞ്ഞു. രണ്ടാം പകുതിയിൽ മാഡിസൺ ലെസ്റ്ററിനെ വീണ്ടും മുന്നിൽ എത്തിച്ചു. ലെസ്റ്റർ 2-1. ഈ ലീഡ് 95ആം മിനുട്ട് വരെ നീണ്ടു നിന്നു. 95ആം മിനുട്ടിൽ ബെർഗ്വൈന്റെ ഗോൾ സ്പർസിന് സമനില നൽകി. അതിനു ശേഷം കളി പുനരാരംഭിച്ചു സെക്കൻഡുകൾക്ക് അകം ബെർഗ്വൈൻ തന്നെ വീണ്ടും വല കണ്ടെത്തി. സ്പർസ് 3-2ന് വിജയിച്ചു.ഈ വിജയത്തോടെ സ്പർസിനെ അവരുടെ നോർത്ത് ലണ്ടൻ എതിരാളികളായ ആഴ്സണലിനു മുകളിൽ 36 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി .

കോപ്പ ഇറ്റലിയിൽ ഇന്റർ മിലാൻ ജയം, ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ എംപോളിയെ പരാജയപ്പെടുത്തി.ഈസ്റ്റർ ടൈം വരെ നീണ്ട അപോരാട്ടത്തിനൊടുവിൽ 104 ആം മിനുട്ടിൽ സ്‌റ്റെഫാനോ സെൻസി നേടിയ ഗോളിനായിരുന്നു ഇന്ററിന്റെ ജയം.ജയത്തോടെ ഇന്റർ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. 13 ആം മിനുട്ടിൽ അലക്സിസ് സാഞ്ചെസിന്റെ ഗോളിലൂടെ ഇന്റർ മുന്നിലെത്തി എന്നാൽ രണ്ടാം പകുതിൽ എംപോളി തിരിച്ചടിച്ചു. രണ്ടാം പകുതിൽ അവർ 2 -1 ന്റെ ലീഡ് നേടിയെടുത്തു. ഇഞ്ചുറി ടൈമിൽ ആൻഡ്രിയ റനോച്ചിയ `നേടിയ ഗോളിലൂടെ ഇന്റർ മത്സരം എക്സ്ട്രാ ടൈമിലെത്തിച്ചു. 104 ആം ഇൻസ്റ്റിൽ സാഞ്ചെസിന്റെ പാസിൽ നിന്നും സെൻസി ഇന്ററിന്റെ വിജയമുറപ്പിച്ച ഗോൾ നേടി.

കോപ്പ ഡെൽ റേയിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ രണ്ടു ഗോളിന്റെ തോൽവിയാണു അത്ലറ്റികോ ഏറ്റുവാങ്ങിയത്. ജയത്തോടെ അത്ലറ്റികോ മാഡ്രിഡ് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.അദ്‌നാൻ ജനുസാജ് (33′) അലക്‌സാണ്ടർ സോർലോത്ത് (47′) എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു സോസിഡാഡിന്റെ ജയം.

സ്പാനിഷ് ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ സെവിയ്യയ്‌യും വലൻസിയയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.മൗക്റ്റർ ദിയാഖാബിയുടെ സെല്ഫ് ഗോളിൽ ഏഴാം മിനുട്ടിൽ തന്നെ സെവിയ്യ ലീഡ് നേടി എന്നാൽ ഗോൺകാലോ ഗുഡെസ് (44′) മിനുട്ടിൽ വലൻസിയയെ ഒപ്പമെത്തിച്ചു. 89 മിനുട്ടിൽ വലൻസിയ താരം ജോസ് ഗയാ ചുവപ് കാർഡ് പുറത്തായി. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യാത്യസം കുറക്കാനുള്ള അവസരമാണ് സെവിയ്യക്ക് നഷ്ടമായത്. റയലിന് 49 ഉം രണ്ടാം സ്ഥാനത്തുകൾ സെവിയ്യക്ക് 45 പോയിന്റുമാണുള്ളത്. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെൽറ്റ വീഗൊ ഒസാസുനയെ പരാജയപ്പെടുത്തി.

Rate this post