കഠിനമായ വേദന എനിക്ക് സഹിക്കാൻ സാധിക്കുന്നില്ല , ഡോക്ടർ എന്റെ കാലുകൾ മുറിച്ചു മാറ്റു: ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ട

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ അർജന്റീനിയൻ ഇതിഹാസം ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടക്ക് 53 വയസ്സ് തികയുകയാണ്.17 വർഷത്തെ തന്റെ മഹത്തരമായ കളിജീവിതത്തിൽ 516 മത്സരങ്ങളിൽ നിന്ന് 300 ഗോളുകൾ നേടിയിട്ടുണ്ട്.2005 ലാണ് താരം ബൂട്ടഴിക്കുന്നത്.ന്യൂവെൽസ് ഓൾഡ് ബോയ്സ്, റിവർ പ്ലേറ്റ്, ബൊക്ക ജൂനിയേഴ്‌സ്, ഫിയോറന്റീന, റോമ എന്നിവക്ക് ബൂട്ടണിഞ്ഞ താരം തന്റെ കരിയറിന്റെ അവസാനത്തിൽ ഖത്തർ ലീഗിലും ഒരു കൈ നോക്കിയിരുന്നു.

അർജന്റീനയ്ക്കായി 77 മത്സരങ്ങളിൽ നിന്ന് 54 ഗോളുകൾ നേടിയ താരം ടോപ് സ്‌കോറർമാറിൽ ലയണൽ മെസ്സിക്ക് പിന്നിൽ രണ്ടമതാണ്.ബാറ്റിഗോൾ എന്നറിയപ്പെടുന്ന ബാറ്റിസ്റ്റ്യൂട്ട എൺപതുകളിലെ മറഡോണ യുഗത്തിനും അതിനു ശേഷം അവതരിച്ച മെസ്സിക്കും ഇടയിലെ തൊണ്ണൂറുകളിൽ അർജന്റീനയുടെ ഫുട്‍ബോളിൽ അവതരിച്ച മിശിഹായുടെ മുഖമുള്ള ദൈവദൂതനായിരുന്നു. കണങ്കാലിലെ വിട്ടുമാറാത്ത വേദനയെത്തുടർന്ന് 17 വർഷം മുമ്പ്, 36 ആം വയസ്സിൽ ഫുട്ബോളിനോട് വിട പറയുന്നത്. ബാറ്റിയുടെ പരിക്ക് വളരെ മോശമായി തീരുകയും തന്റെ കാലുകൾ മുറിച്ചുമാറ്റാൻ അദ്ദേഹം ഒരു ഡോക്ടറോട് ആവശ്യപ്പെടും ചെയ്തു.

“ഞാൻ ഫുട്ബോൾ ഉപേക്ഷിച്ചു, ഒറ്റരാത്രികൊണ്ട് എനിക്ക് നടക്കാൻ കഴിഞ്ഞില്ല,” അദ്ദേഹം 2014 ൽ അർജന്റീന ടിവി നെറ്റ്‌വർക്ക് ടൈസി സ്‌പോർട്‌സിനോട് പറഞ്ഞു.“കുളിമുറി മൂന്ന് മീറ്റർ മാത്രം അകലെയാണെങ്കിലും ഞാൻ കിടക്ക നനച്ചു.സമയം 4 മണി ആയിരുന്നു എനിക്ക് എണീറ്റ് നിലകകണ് പറ്റാത്ത അവസ്ഥയായിരുന്നു”. “ഞാൻ ഡോക്‌ടർ അവൻസിയെ (ഓർത്തോപീഡിക് സ്‌പെഷ്യലിസ്റ്റ്) കാണാൻ പോയി, എന്റെ കാലുകൾ മുറിക്കാൻ പറഞ്ഞു, അവൻ എന്നെ നോക്കി, എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു.”എനിക്ക് ഇത് കൂടുതൽ സഹിക്കാൻ കഴിഞ്ഞില്ല, വേദന എത്ര മോശമായിരുന്നുവെന്ന് എനിക്ക് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.ഞാൻ ഓസ്കാർ പിസ്റ്റോറിയസിനെ നോക്കി പറഞ്ഞു, “അതാണ് എന്റെ പരിഹാരം”. എന്നാൽ ദക്ഷിണാഫ്രിക്കൻ പാരാലിമ്പ്യൻ പിസ്റ്റോറിയസിനെപ്പോലെ ഇരട്ട അംഗവൈകല്യമുള്ളയാളാകാനുള്ള അദ്ദേഹത്തിന്റെ ശുപാർശ ഡോക്ടർ സ്വീകരിച്ചില്ല.

പകരം, അവന്റെ കണങ്കാലുകൾക്കുള്ളിൽ സ്ക്രൂകൾ സ്ഥാപിച്ചു, അത് വേദനയെ നേരിടാൻ അവനെ സഹായിച്ചു.“എനിക്ക് തരുണാസ്ഥിയോ ടെൻഡോണുകളോ ഇല്ല എന്നതാണ് എന്റെ പ്രശ്നം,” അദ്ദേഹം കൂട്ടിച്ചേർത്തു.“എന്റെ 86 കിലോ ഭാരം താങ്ങുന്നത് എല്ലുകൾ മാത്രമാണ്. അതാണ് വേദന സൃഷ്ടിച്ചത്. മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ ഞാൻ ഇപ്പോൾ വളരെ മെച്ചപ്പെട്ടിരിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കുകൾ ഉണ്ടായിരുന്നിട്ടും ഖത്തറി ക്ലബ് അൽ-അറബിയിൽ രണ്ട് വർഷത്തെ സ്പെൽ ഉപയോഗിച്ച് തന്റെ കളി ജീവിതം പൂർത്തിയാക്കിയ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇപ്പോഴും നടത്തത്തിൽ പ്രശ്നങ്ങളുണ്ട്.”ഞാൻ ഫുട്ബോൾ ജീവിക്കുകയും ശ്വസിക്കുകയും ചെയ്തു,” 2017 ൽ ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.”ഇപ്പോൾ എനിക്ക് നടക്കാൻ പ്രയാസമാണ്, കാരണം ഞാൻ യഥാർത്ഥത്തിൽ നൽകേണ്ടതിനേക്കാൾ കൂടുതൽ നൽകി.”

1991 നും 2000 നും ഇടയിൽ കളിക്കുകയും 207 ഗോളുകൾ നേടുകയും സീരി ബി കിരീടവും കോപ്പ ഇറ്റാലിയയും നേടുകയും ചെയ്ത ബാറ്റിസ്റ്റ്യൂട്ടയെ ഫിയോറന്റീന ക്ലബ് ഇതിഹാസമായി കണക്കാക്കപ്പെടുന്നു.2001-ൽ 36 മില്യൺ യൂറോയ്ക്ക് അദ്ദേഹം റോമയിലേക്ക് മാറി, 2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്ക് മാറുന്നത് വരെ 30 വയസ്സിന് മുകളിലുള്ള ഒരു കളിക്കാരന്റെ എക്കാലത്തെയും ഉയർന്ന തുക ഇതായിരുന്നു .1998 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ പെനാൽറ്റി വലയിലാക്കിയ അർജന്റീന ഇന്റർനാഷണൽ, 2000/01 ൽ റോമയ്‌ക്കൊപ്പം സീരി എ നേടി.

1991 ൽ ബാറ്റി അര്ജന്റീന ടീമിലിടംനേടി അതു അന്നു ചിലിയിൽ വെച്ചുനടക്കാനിരിക്കുന്ന കോപ്പ അമേരിക്കക്കുള്ള ടീമിലേക്കായിരുന്നു. ടൂർണമെന്റിൽ മനോഹരമായ സ്കോറിങ്ങിലൂടെ ബാറ്റിഗോൾ 6 ഗോൾ നേടി ടോപ്സ്കോറെർ ആവുകയും ടീം ജേതാക്കളാവുകയും ചെയ്തു. തന്റെ ദേശിയ കുപ്പായത്തിലെ ആദ്യ അവസരം തന്നെ ചരിത്രത്തിലേക്ക് എഴുതിച്ചേർക്കാനുള്ളതാക്കി ബാറ്റിഅർജന്റീനൻ ഫുട്‍ബോളിൽ ഒരു ഇതിഹാസത്തിന്റെ ഉദയമായിരുന്നു ആ കോപ്പ സമ്മാനിച്ചത്. 1991 ൽ വെനസ്വേലയുമായുള്ള ഓപ്പണിംഗ് മച്ചിൽ നേടിയ ഇരട്ട ഗോളുകൾ ഉൾപ്പെടെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്ക് വേണ്ടി യങ് സെൻസേഷൻ ഗബ്രിയേൽ ബാറ്റിസ്റ്റുട്ട നാല് ഗോളുകൾ നേടി.ടൂർണമെന്റിലെ ടോപ് സ്കോററായി ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ കണ്ടുപിടിത്തം തന്നെയായിരുന്നു സ്വർണ മുടിക്കാരനായ 22 കാരൻ.

പിന്നീട് 1993 ൽ നടന്ന കോപ്പയിലും അയാൾ എതിരാളികളെകൊണ്ടുപോലും കയ്യടി വാങ്ങുന്ന മാസ്മരികമരിക പ്രകടനം തന്നെയായിരുന്നു ഫെനലിൽ മെക്സിക്കോക്കെതിരെ നേടിയ 2 ഗോൾഇവിടെയും കീരീടം അയാളുടെ കാരങ്ങളിലെക്കായിരുന്നു അവിടെയും ബാറ്റി തന്നെയായിരുന്നു ആരാധകരുടെ ഇഷ്ട താരം ഈ കോപ്പയാണ് അർജന്റീന 2021 നു മുൻപ് നേടിയ അവസാനത്തെ മേജർ ട്രോഫി .1993 കോപ്പ അമേരിക്ക രണ്ട് ലോക കപ്പിൽ ഹാട്രിക്ക് നേടിയ ചരിത്രത്തിലെ ഒരേയൊരു താരവും ബാറ്റി മാത്രം. തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിൽ അര്ജന്റീന ക്ലബ് ന്യൂ വെൽ ഓൾഡ് ബോയ്സിലൂടെ കരിയർ തുടങ്ങിയ ബേട്ടി റിവർ പ്ലേറ്റ് ബൊക്ക ജൂനിയേർസ് എന്നി ക്ലബ്ബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു.

1991 ലെ കോപ്പയിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ താരത്തെ ഫിയോറെന്റീന സ്വന്തമാക്കി. 2000 വരെ അവർക്കായി ബൂട്ടകെട്ടിയ ബാറ്റി 331 മത്സരങ്ങളിൽ നിന്നും 203 ഗോളുകൾ നേടി.അതിനു ശേഷം മൂന്ന് ശേഷം മൂന്നു സീസൺ രോമക്ക് വേണ്ടിയും താരം ബൂട്ടകെട്ടി. 2004 -05 സീസണിൽ ഖത്തർ ക്ലബ് അൽ അറബിയുടെ കരിയർ അവസാനിപ്പിച്ചു. 1994 ,1998 ,2002 അടക്കം മൂന്നു വേൾഡ് കപ്പ് കളിച്ചിട്ടുണ്ട് ബാറ്റി. 1994 വേൾഡ് കപ്പിൽ ഗ്രീസിനെതിരെ അവരുടെ ആദ്യ മത്സരത്തിൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോളുകൾ നേടി. 1998 വേൾഡ് കപ്പിൽ ജമൈക്കക്കെതിരെയും ഹാട്രിക്ക് നേടിയ താരം രണ്ട് ലോകകപ്പുകളിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ കളിക്കാരനായി (മറ്റുള്ളവർ സാണ്ടർ കോക്സിസ്, ജസ്റ്റ് ഫോണ്ടെയ്ൻ, ഗെർഡ് മുള്ളർ). 2002 വേൾഡ് കപ്പിൽ നൈജീരിക്കെതിരെ ഒരു ഗോൾ നേടുകയും ചെയ്തു.

കളിക്കുന്ന കാലത്തു മികച്ചൊരു സ്‌ട്രൈക്കറായി കളിച്ചിരുന്ന ബാറ്റി ഒരു തലമുറയുടെ ആവേശമായിരുന്നു വളർന്നു വരുന്ന താരങ്ങളുടെ സ്വപ്നമായിരുന്നു ആരാധകർക്കും അർജന്റീനയുടെ ഫുട്‍ബോൾ ചരിത്രത്തിനും ഒരിക്കലും മറക്കുവാനാകാത്ത ,ഒഴിച്ചുകൂടാനാകാത്ത അർജന്റീന ആരാധകരുടെ സ്വന്തം ബാറ്റിഗോൾ. ഒരുപാട് ആളുകളെ അര്ജന്റീനയെന്ന ലാറ്റിനമേരിക്കയിലെ രാജ്യത്തെ ജീവശ്വാസം പോലെ അല്ലെങ്കിൽ മരണത്തിനു പോലും പറിച്ചുമാറ്റാൻ പറ്റാത്ത ഒരു ലഹരിയാക്കി മാറ്റിയത്തിൽ ബാറ്റിക്ക് വലിയ പങ്ക് തന്നെയുണ്ട്.

5/5 - (2 votes)