“തോൽവി എന്താണന്നറിയാത്ത 29 മത്സരങ്ങൾ ” , കൊളംബിയയെയും കീഴടക്കി അര്ജന്റീന കുതിക്കുന്നു

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്ന് അര്ജന്റീന. ഇന്ന് നടന്ന മത്സരത്തിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. അർജന്റീനക്ക് വേണ്ടി ഇന്റർ മിലാൻ സ്ട്രൈക്കെർ ലൗതാരോ മാർട്ടിനസ് ആണ് ഗോൾ നേടിയത്. ഈ വിജയത്തോടെ തോൽവിയറിയാതെ ഇരുപത്തിയൊമ്പതാം മത്സരവും അര്ജന്റീന പൂർത്തിയാക്കി.

അർജന്റീനയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. 16 ആം മിനുട്ടിൽ അർജന്റീനക്ക് മത്സരത്തിലെ ആദ്യ ഗോൾ അവസരം ലഭിച്ചു.പെനാൽറ്റി ഏരിയയുടെ അരികിൽ നിന്നുള്ള എയ്ഞ്ചൽ ഡി മരിയയുടെ ഷോട്ട് ഇടത് പോസ്റ്റിന് തൊട്ടുരുമി പുറത്തേക്ക് പോയി. 29 ആം മിനുട്ടിൽ അര്ജന്റീന മുന്നിലെത്തി ഇടത് വശത്ത് മാർക്കോസ് അക്യൂന നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ കൊളംബിയ പരാജയപ്പെട്ടപ്പോൾ ശക്തമായ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലൗടാരോ മാർട്ടിനെസ് കൊളംബിയൻ വല കുലുക്കി.

34 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ ഫ്രീകിക്കിൽ നിന്ന് കൃത്യമായ ഷോട്ടിലൂടെ ഗോൾകീപ്പറെ പരീക്ഷിച്ചെങ്കിലും കാമിലോ വർഗാസ് ഒരു മികച്ച സേവ് നടത്തി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് മിഗ്വേൽ ബോർജയിലൂടെ കൊളംബിയക്ക് സമനില നേടാൻ അവസരം ലഭിച്ചെങ്കിലും എമിലിയാനോ മാർട്ടിനെസ് ഒരു മികച്ച സേവ് നടത്തി. എന്നാൽ റീബൗണ്ടിൽ ലൂയിസ് ഡയസ് പെനാൽറ്റി ഏരിയയ്ക്കുള്ളിൽ നിന്നും തൊടുത്ത ഷോട്ട് ഡിഫൻഡർമാരിൽ മികച്ച ഗോൾ-ലൈൻ ക്ലിയറൻസ് നടത്തി.

മെസ്സിയുടെ അഭാവത്തിൽ അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ എയ്ഞ്ചൽ ഡി മരിയയിലൂടെ അര്ജന്റീന കൊളംബിയൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. 65 ആം മിനുട്ടിൽ പിഎസ്ജി താരത്തിന്റെ ഷോട്ട് കാമിലോ വർഗാസ് ഒരു മികച്ച സേവ് നടത്തി. 75 ആം മിനുട്ടിൽ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോക്ക് ലീഡ് നേടാൻ അവസരം ലഭിച്ചിരുന്നു. ഇഞ്ചുറി ടൈമിൽ പൗലോ ഡിബാലയുടെ ഫ്രീ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പോയി.

Rate this post