അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി എൻസോ ഫെർണാണ്ടസ്,പക്ഷേ ചെൽസിക്ക് വിജയിക്കാനായില്ല

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് അർജന്റീനയുടെ യുവ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസിന്റേത്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അദ്ദേഹത്തെ ചെൽസി സ്വന്തമാക്കുകയായിരുന്നു.121 മില്യൺ യൂറോ എന്ന പ്രീമിയർ ലീഗ് റെക്കോർഡ് തുകക്കാണ് ഈ അർജന്റീന താരത്തെ ചെൽസി സ്വന്തമാക്കിയത്.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എൻസോ ഫെർണാണ്ടസ് ചെൽസിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു.ഫുൾഹാമിനെതിരെ നടന്ന മത്സരത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് തന്നെയാണ് താരം അരങ്ങേറ്റം പൂർത്തിയാക്കിയത്.മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് എൻസോ നടത്തിയത്.ആദ്യപകുതിയിൽ ഏറ്റവും കൂടുതൽ തവണ പന്തിൽ ടച്ച് ചെയ്തതാരം എൻസോ ആയിരുന്നു.ഏറ്റവും കൂടുതൽ തവണ ബോൾ റിക്കവറി ചെയ്ത താരവും എതിരാളിയുടെ ഹാഫിൽ ഏറ്റവും കൂടുതൽ തവണ പന്ത് പാസ് ചെയ്ത താരവുമൊക്കെയായി മാറാൻ എൻസോക്ക് സാധിച്ചിരുന്നു.

രണ്ടാം പകുതിയിലും അദ്ദേഹം മികച്ച പ്രകടനം നടത്തി.മത്സരത്തിൽ ഒരു ഗോൾ നേടുന്നതിന്റെ തൊട്ടരികയിലെത്തിയെങ്കിലും അത് ഫലം കണ്ടില്ല.മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചത് എൻസോയെ സംബന്ധിച്ചിടത്തോളം നിരാശയുണ്ടാക്കുന്ന കാര്യമാണ്.പക്ഷേ അരങ്ങേറ്റം മത്സരത്തിൽ മികച്ച പ്രകടനം നടത്താനായി എന്നുള്ളത് അദ്ദേഹത്തിന് കാര്യമാണ്.സോഫ സ്കോറിന്റെ റേറ്റിംഗ് പ്രകാരം മത്സരത്തിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച മൂന്നാമത്തെ താരം കൂടിയാണ് എൻസോ ഫെർണാണ്ടസ്.

96 touches,63/74 accurate passes,6/7 accurate long balls,5/6 tackles won,3 clearances,10 recoveries,9/12 duels won,1 key pass,1chance created,ഇതാണ് മത്സരത്തിലെ എൻസോയുടെ പ്രകടനത്തിന്റെ കണക്കുകൾ.എല്ലാ മേഖലയിലും മികച്ചുനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.പക്ഷേ ചെൽസിക്ക് എതിരാളികൾക്കെതിരെ വിജയം നേടാൻ സാധിക്കാതെ പോവുകയായിരുന്നു.

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച ക്ലബ്ബാണ് ചെൽസി.എന്നിട്ടും അവർക്ക് ഇന്നലെ വിജയം നേടാൻ കഴിഞ്ഞിട്ടില്ല.പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ഇപ്പോൾ ചെൽസി ഉള്ളത്.21 മത്സരങ്ങളിൽ നിന്ന് 30 പോയിന്റ് ആണ് അവർക്ക് ഉള്ളത്.

Rate this post