‘ഹാരി മാഗ്വയർ തന്റെ സ്ഥാനത്തിനായി പോരാടണം അല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം’: എറിക് ടെൻ ഹാഗ്

വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള ഒരു ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന്റെ വക്കിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വെയർ.30-കാരൻ കഴിഞ്ഞ സീസണിൽ എട്ട് പ്രീമിയർ ലീഗ് തുടക്കങ്ങൾ മാത്രമാണ് നടത്തിയത് .റാഫേൽ വരാനെ, ലിസാൻഡ്രോ മാർട്ടിനെസ്, വിക്ടർ ലിൻഡലോഫ് എന്നിവർക്കാണ് മാനേജർ എറിക് ടെൻ ഹാഗ് മുൻഗണന നൽകിയത്.

” മഗ്വെയർ തന്റെ സ്ഥാനത്തിനായി പോരാടേണ്ടതുണ്ട്, ഒരു മികച്ച സെന്റർ ബാക്ക് ആകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്”ടെൻ ഹാഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, “അദ്ദേഹമാണ് ഇംഗ്ലണ്ടിന് ഏറ്റവും മികച്ചത്, ഞങ്ങൾക്ക് മികച്ചവനായിരിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അദ്ദേഹം തെളിയിക്കേണ്ടതുണ്ട്” ടെൻ ഹാഗ് കൂട്ടിച്ചേർത്തു.” സ്ഥാനത്തിനായി പോരാടാൻ അയാൾക്ക് ആത്മവിശ്വാസം ഇല്ലെങ്കിൽ ക്ലബ്ബിൽ നിന്നും പോകേണ്ടിവരും.അദ്ദേഹം ഒരു തീരുമാനം എടുക്കണം. പക്ഷെ ഞാൻ അദ്ദേഹത്തിൽ സന്തുഷ്ടനാണ്.ഞങ്ങൾക്ക് ഉയർന്ന തലത്തിലുള്ള കളിക്കാർ ആവശ്യമാണ്” മാനേജർ പറഞ്ഞു.

ആദ്യ ടീമിലെ അവസരങ്ങൾ കണ്ടെത്താൻ പാടുപെടുന്ന മഗ്വെയർ വെസ്റ്റ് ഹാമുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിചിരിക്കുകയാണ്.2019 ലെ മാർക്വീ സൈനിംഗ് ആയി ലെസ്റ്റർ സിറ്റിയിൽ നിന്ന് 80 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകക്കാണ് യുണൈറ്റഡ് മാഗ്വയറിനെ സൈൻ ചെയ്തത്. എന്നാൽ തന്നിൽ വെച്ച പ്രതീക്ഷകൾക്കൊത്ത് ഉയരാൻ അദ്ദേഹം പാടുപെട്ടു.

എറിക് ടെൻ ഹാഗ് അദ്ദേഹത്തെ ക്ലബ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.കഴിഞ്ഞ രണ്ട് സീസണുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സ്ഥിരമായി കളിക്കാൻ മഗ്വേറിന് കഴിഞ്ഞില്ല. എന്നാൽ ഇംഗ്ലണ്ടിനായി കളിക്കുമ്പോൾ അദ്ദേഹം വിശ്വസനീയമായ പ്രതിരോധക്കാരനാണ്.

Rate this post