മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം: കാസെമിറോ, ലിസാൻഡ്രോ മാർട്ടിനെസ്, ലൂക്ക് ഷാ എന്നിവർ തിരിച്ചെത്തുന്നു | Manchester United

ജനുവരി 14 ഞായറാഴ്ച പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിനെ നേരിടാൻ കാസെമിറോ, ലിസാൻഡ്രോ മാർട്ടിനെസ്, ലൂക്ക് ഷാ എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അണിനിരക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് മാനേജർ എറിക് ടെൻ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വെല്ലുവിളി നിറഞ്ഞ സീസണിനെ അഭിമുഖീകരിക്കുകയാണ്.

പരിക്കുകൾ അവരുടെ ടീമിന്റെ വലിയ രീതിയിൽ ബാധിച്ചു.ടീമിന്റെ ചലനാത്മകതയെയും ഫലങ്ങളെയും ബാധിക്കുന്ന തരത്തിൽ പ്രധാന താരങ്ങൾ പുറത്തായി. നവംബറിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരായ കാരബാവോ കപ്പിൽ നടന്ന മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്ക് കാരണം ബ്രസീൽ മിഡ്ഫീൽഡറായ കാസെമിറോ രണ്ട് മാസത്തിലേറെയായി പുറത്തായിരുന്നു. പ്രതിരോധശേഷിയും പരിചയസമ്പത്തും നിർണായകമായ മധ്യനിരയിൽ അദ്ദേഹത്തിന്റെ അഭാവം വളരെയേറെ അനുഭവപ്പെട്ടു.

യുണൈറ്റഡിന്റെ പ്രതിരോധത്തിലെ മറ്റൊരു സുപ്രധാന താരമായ ലിസാൻഡ്രോ മാർട്ടിനെസ്, ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് സെപ്തംബർ മുതൽ പുറത്തായിരുന്നു.നികത്താൻ പ്രയാസമുള്ള ഒരു വിടവ് തന്നെയായിരുന്നു അര്ജന്റീന താരത്തിന്റേത്.അർജന്റീന താരത്തിന്റെ ദൃഢതയും പ്രതിരോധശേഷിയും യുണൈറ്റഡ് ഈ മാസങ്ങളിൽ നഷ്ടമായി.ലെഫ്റ്റ് ബാക്ക് ലൂക്ക് ഷായും പരിക്കിന്റെ പിടിയിലായിരുന്നു .ഇംഗ്ലീഷ് ഡിഫെൻഡർക്ക് മൂന്ന് മത്സരങ്ങൾ നഷ്ടമായിരുന്നു. കാസെമിറോയ്ക്കും മാർട്ടിനെസിനും ഒപ്പം ഷാ പരിശീലനത്തിലേക്ക് മടങ്ങിയെത്തിയെന്നും ടോട്ടൻഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലഭ്യമാകുമെന്നും മാനേജർ എറിക് ടെൻ ഹാഗ് സ്ഥിരീകരിചിരിക്കുകയാണ്.

“അവർ പരിശീലന ഗ്രൗണ്ടിൽ തിരിച്ചെത്തിയിരിക്കുന്നത് പോസിറ്റീവ് ആണ്, അവർ ടീമിലേക്ക് മടങ്ങും, തുടർന്ന് 100% മാച്ച് ഫിറ്റ്‌നസിലേക്ക് പോകും,” ടെൻ ഹാഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.എറിക്‌സൺ മടങ്ങിവരും, ആന്റണി മടങ്ങിവരും, അമാദ് ഡയല്ലോ മടങ്ങിവരുമെന്നും ഡച്ച് പരിശീലകൻ പറഞ്ഞു.ആന്റണി മാർഷ്യൽ ഇപ്പോഴും സൈഡ്‌ലൈൻ ആണെന്നും ടെൻ ഹാഗ് പറഞ്ഞു.ഫ്രഞ്ച് ഫോർവേഡ് ഏകദേശം ഒരു മാസത്തിലേറെയായി പുറത്തായിരുന്നു.

4/5 - (1 vote)