‘മെസ്സി ഒരു പ്രതിഭാസമാണ്, ഇതിഹാസമാണ് ഒരു സാധാരണ വ്യക്തിയാണ്… ‘: എം‌എൽ‌എസിൽ മെസ്സിക്കെതിരെ കളിച്ച നിമിഷത്തെക്കുറിച്ച് തിയാഗോ അൽമാഡ | Thiago Almada | Lionel Messi

സൗത്ത് അമേരിക്കൻ ഫുട്ബോളിലെ മികച്ച പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് 22 കാരനായ തിയാഗോ അൽമാഡ. മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിന് വേണ്ടിയുള്ള മിന്നുന്ന പ്രകടനത്തോടെ അര്ജന്റീന ജേഴ്സിയിലും താരത്തെ കാണാൻ സാധിച്ചു. യൂറോപ്പിൽ നിന്നുമുള്ള വമ്പൻ ക്ലബ്ബുകൾ തിയാഗോ അൽമാഡയെ സ്വന്തമാക്കനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

തന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള എല്ലാ കിംവദന്തികൾക്കിടയിലും അൽമാഡ ഒരു പ്രധാന ലക്‌ഷ്യം നേടാനുള്ള യാത്രയിലാണ്. പ്രീ-ഒളിമ്പിക്‌സ് ടൂർണമെന്റ് വിജയിച്ച് അർജന്റീനക്ക് 2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടികൊടുക്കുക എന്നതാണ്.ഒലെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡ് താരം അർജന്റീന ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്രയെക്കുറിച്ചും എം‌എൽ‌എസിലേക്കുള്ള മെസ്സിയുടെ വരവിനെക്കുറിച്ചും സംസാരിച്ചു.

ലീഗ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സിയെ നേരിടാൻ അൽമാഡയ്ക്ക് അവസരം ലഭിച്ചു, പിച്ചിന്റെ മറുവശത്ത് നിന്ന് പന്ത് കൊണ്ട് മെസ്സിക്ക് ചെയ്യാൻ കഴിയുന്നത് നേരിട്ട് അനുഭവിച്ചു. മത്സരത്തിന്റെ അവസാനത്തിൽ വളരെ സവിശേഷമായ ഒരു നിമിഷം ഉണ്ടായിരുന്നു.യുവ കളിക്കാരനും ഇതിഹാസതാരം മെസ്സിയും തമ്മിൽ ജേഴ്സികൾ കൈമാറി.അർജന്റീനയുടെ ഭൂതകാലവും ഭാവിയും തമ്മിലുള്ള ബന്ധത്തെയാണ് കാണിച്ച് തന്നത്.“ഞാൻ ഒരിക്കലും മെസ്സിയോട് ജേഴ്സി ചോദിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തെ അഭിമുഖീകരിക്കാൻ കാത്തിരിക്കുകയായിരുന്നു” അൽമാഡ അഭിപ്രായപ്പെട്ടു.

“ഞാൻ അണ്ടർ 20-ൽ ആയിരിക്കുമ്പോൾ ഞാൻ മെസ്സിയെ കണ്ടുമുട്ടി, സീനിയർ ടീമിനായി എനിക്ക് ഒരു സ്റ്റാൻഡ്-ഇൻ ആകേണ്ടി വന്നു.കുട്ടികളായിരുന്ന ഞങ്ങൾക്ക് അദ്ദേഹത്തിനോട് ഭ്രാന്തായിരുന്നു. അദ്ദേഹം ട്രെയിൻ ചെയ്യുന്നത് ഞങ്ങൾ കണ്ടു. മെസ്സി ഒരു പ്രതിഭാസമാണ്, ഒരു ഇതിഹാസമാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ ഏറ്റവും മികച്ചവൻ എന്നതിലുപരി അദ്ദേഹം ഒരു സാധാരണ വ്യക്തിയാണ്, കാരണം അവൻ അങ്ങനെയാണ് ഞങ്ങളോട് സംസാരിക്കുന്നത് “അൽമാഡ തന്റെ ആരാധന പാത്രത്തെക്കുറിച്ച്പറഞ്ഞു.

Rate this post