‘ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി, മറ്റൊരാൾ മികച്ചതായി കണക്കാക്കാൻ അദ്ദേഹം വിരമിക്കേണ്ടി വന്നേക്കാം’ : എർലിംഗ് ഹാലൻഡ് | Lionel Messi
ലയണൽ മെസ്സി വിരമിക്കാൻ തീരുമാനിച്ചാൽ മാത്രമേ തനിക്ക് ബാലൺ ഡി ഓർ നേടാനാകൂ എന്ന് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ്.ഇത്തിഹാദ് സ്റ്റേഡിയത്തിലെ തൻ്റെ മികച്ച അരങ്ങേറ്റ സീസണിൽ 52 ഗോളുകൾ നേടി അഭൂതപൂർവമായ ട്രിപ്പിൾ നേടാൻ മാഞ്ചസ്റ്റർ സിറ്റി ടീമിനെ സഹായിച്ചു. എന്നിരുന്നാലും 2023 ലെ ബാലൺ ഡി ഓർ അവാർഡ് നേടാൻ നോർവീജിയൻ താരത്തിന് സാധിച്ചില്ല.
2022 ഡിസംബറിൽ ലാ ആൽബിസെലെസ്റ്റെയെ മൂന്നാം ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ മെസ്സിക്കായിരുന്നു അവാർഡ് ലഭിച്ചത്. 2023 ഒക്ടോബറിൽ നടന്ന ബാലൺ ഡി ഓർ വോട്ടെടുപ്പിൽ മെസ്സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഹാലൻഡ്. എട്ട് തവണയാണ് മെസ്സി ഈ പുരസ്‌കാരം നേടിയത്.ജനുവരിയിൽ മികച്ച ഫിഫ പുരുഷ താരത്തിനുള്ള പുരസ്‌കാരം ഹാലാൻഡിനെ പിന്തള്ളി മെസ്സി സ്വന്തമാക്കി.പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് ട്രെബിൾ എന്നിവ നേടിയ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പം തൻ്റെ അരങ്ങേറ്റ സീസണിൽ 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടിയിട്ടും ഹാലൻഡിന് ആ രണ്ട് പ്രധാന വ്യക്തിഗത അവാർഡുകൾ നഷ്ടമായി.
Erling Haaland has some high praise for Lionel Messi 🙌 pic.twitter.com/1Xlisx92io
— OneFootball (@OneFootball) March 5, 2024
മുൻ സീസണിലെ തൻ്റെ മികച്ച ഗോൾ സ്കോറിങ്ങിനു അടുത്തില്ലെങ്കിലും 22 ലീഗ് ഗെയിമുകളിൽ നിന്ന് 18 ഗോളുകൾ നേടിയതിന് ശേഷം പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടാൻ നോർവീജിയൻ ഇപ്പോഴും ഫേവറിറ്റാണ്.ലയണൽ മെസ്സി, ഇൻ്റർ മിയാമിക്കൊപ്പം പുതിയ MLS 2024 സീസണിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ സംഭാവന ചെയ്തിട്ടുണ്ട്.വ്യക്തിഗത അവാർഡുകൾ നേടാൻ കഴിയണമെങ്കിൽ 36 കാരനായ മെസ്സി വിരമിക്കണമോ എന്ന ചോദ്യം ഒരു പത്രസമ്മേളനത്തിനിടെ ഹാലൻഡിനോട് ചോദിച്ചു.
Erling Haaland on Lionel Messi: "He's the best that has ever played…."
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 5, 2024
📹 @BeanymanSports pic.twitter.com/WNGZHkqaaL https://t.co/2X9kNCgXFq
“നല്ല ചോദ്യം. എനിക്കറിയില്ല. ഞാൻ എല്ലാം നേടിയിട്ടുണ്ട് [മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ടീം ട്രോഫികളുടെ കാര്യത്തിൽ] പക്ഷേ എനിക്ക് 23 വയസ്സ് മാത്രമേ ഉള്ളൂ, അതിനാൽ എല്ലാം വീണ്ടും ജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” ഹാലൻഡ് മറുപടി പറഞ്ഞു. “ഇതുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച താരം മെസ്സിയാണ്,മറ്റൊരാൾ മികച്ചവനായി കണക്കാക്കാൻ മെസ്സി വിരമിക്കേണ്ടി വന്നേക്കാം” ഹാലൻഡ് കൂട്ടിച്ചേർത്തു.