അടിമുടി മാറ്റവുമായി യുവേഫ ചാമ്പ്യൻസ് ലീഗ് : ആദ്യറൗണ്ടില്‍ 8 എതിരാളികൾ , 36 ടീമുകളും | UEFA Champions League

2024-25 സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്.അടുത്ത സീസണ്‍ മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങള്‍ ആരാധകരിലേക്ക് എത്തുക. പരമ്പരാഗത 32-ടീം ഗ്രൂപ്പ് ഘട്ടത്തിന് പകരം ഒരു ഡൈനാമിക് 36-ടീം ലീഗ് ഘട്ടം വരും.

യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, കോണ്‍ഫറന്‍സ് ലീഗ് മത്സരങ്ങളിൽ അടിമുടി മാറ്റം കാണാൻ സാധിക്കും.ഈ നവീകരിച്ച ഫോർമാറ്റിൽ, ലീഗ് ഘട്ടത്തിലുടനീളം ടീമുകൾ നാല് ഹോം, നാല് എവേ മത്സരങ്ങളിൽ വ്യത്യസ്തരായ എതിരാളികളെ നേരിടും.മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ടീമുകള്‍ പോയിന്‍റ് പട്ടികയില്‍ സ്ഥാനം പിടിക്കും. ലീഗ് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ നേരിട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും.

ഒൻപത് മുതല്‍ 24 വരെയുള്ള സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ രണ്ട് ലെഗ് പ്ലേ ഓഫ് മത്സരങ്ങളില്‍ മത്സരിക്കും. 25 മുതല്‍ 36 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും. ക്വാര്‍ട്ടര്‍ മുതല്‍ ഹോം, എവേ എന്ന പഴയ രീതിയില്‍ തന്നെ മുന്നോട്ട് പോകും.ഏത് ടീമിനെയാണ് നേരിടുന്നതെന്ന് കണ്ടെത്തുന്നതിന്, എല്ലാ ടീമുകളും നാല് സീഡിംഗ് പോട്ടുകളായി റാങ്ക് ചെയ്യപ്പെടും. സമനിലയിലായ ഒരു ടീം പിന്നീട് ഓരോ പോട്ടിൽ നിന്നും രണ്ട് എതിരാളികളുമായി കളിക്കും.

യുവേഫ യൂറോപ്പ ലീഗിനും യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിനും ഇതേ ഫോർമാറ്റ് മാറ്റങ്ങൾ ബാധകമാകും, രണ്ട് മത്സരങ്ങളിലും ലീഗ് ഘട്ടത്തിൽ 36 ടീമുകൾ പങ്കെടുക്കും.

Rate this post