ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാർക്ക് അതിനിർണായകം. ബയേൺ മ്യുണിക് സമനിലയായാൽ പോലും പുറത്തേക്ക്.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ രണ്ടാം പാദമത്സരങ്ങൾ ഇന്ന്തുടങ്ങുകയാണ്. വമ്പന്മാർക്കെല്ലാം ഇനിമുതൽ അതിനിർണയ മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. ആദ്യപാദം മത്സരത്തിൽ തോറ്റ ബയേൺ യൂണിക് ആണ് ഏറ്റവും വലിയ പ്രതിസന്ധിയിൽ കിടക്കുന്നത്.

ഇറ്റാലിയൻ ലീഗിൽ ഇത്തവണ വലിയ ഫോമിലല്ലാതിരുന്നിട്ട് കൂടി ബയേൺ ലാസിയോയോട് ആദ്യപാദ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നു. എന്നാൽ അലിയൻസ് അരീനയിൽ ഇന്ന് ബയേൺ മ്യുണിക്കിന് തിരിച്ചു വരാൻ കഴിയും എന്ന് തന്നെയാണ് ക്ലബ്ബും ആരാധകരും പ്രതീക്ഷിക്കുന്നത്. ലാസിയോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലാസിയോ വിജയിച്ചത്. മത്സരത്തിന്റെ 69 മിനിറ്റിൽ ഇറ്റാലിയൻ സൂപ്പർതാരം ഇമ്മോബിലെ പെനാൽറ്റി യിലൂടെ നേടിയ ഗോളിനായിരുന്നു ബയേൺനെ ലാസിയോ തോൽപ്പിച്ചത്.

എന്നാൽ വലിയ പ്രതിസന്ധിയിലൂടെയാണ് ജർമ്മൻമാരായ ബയേൺ മ്യുണിക് ടുഷെലിനു കീഴിൽ കളിച്ചുകൊണ്ടിരിക്കുന്നത് അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ബയേൺ മ്യുണിക്കിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. മൂന്ന് മത്സരങ്ങൾ തോൽവി വഴങ്ങി. ഇത്തവണ ബുണ്ടസ് ലീഗ പോലും കഴിവിടും എന്ന അവസ്ഥയിലാണ് ബയേൺ മ്യൂണിക്. ബയേണിനെകാൾ 10 പോയിന്റ്റുകൾക്ക് സാബി അലോൺസൊയുടെ ലെവർകുസൻ മുന്നിലാണ്. ഒരുപക്ഷേ ഇന്ന് ക്. ലാസിയോട് തോൽക്കുകയാണെങ്കിൽ ട്യൂഷലിന്റെ പണി പോകുമെന്ന് ഉറപ്പാണ്.ഇന്ത്യൻ സമയം രാത്രി 1.30നാണ് പോരാട്ടം.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിലെ മറ്റൊരു മത്സരത്തിൽ പിഎസ്ജി സ്പാനിഷ് വമ്പൻമാരായ റയൽ സോസിഡാഡിനെ നേരിടും ആദ്യപാദം മത്സരത്തിൽ പി എസ് ജി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. വലിയ അട്ടിമറികൾ ഒന്നും സംഭവിച്ചിട്ടില്ലയെങ്കിൽ ക്വാർട്ടർ ഫൈനലിലേക്ക് പിഎസ്ജി ക്ക് സുഖമായി മുന്നേറാം. ഈ രണ്ടു മത്സരങ്ങളും ഇന്ന് രാത്രി ഇന്ത്യൻ സമയം 1: 30നാണ് നടക്കുക.

Rate this post