ഷെഫീൽഡിനെതിരെയുള്ള ആറു ഗോൾ വിജയത്തോടെ പ്രീമിയർ ലീഗിൽ ചരിത്രം സൃഷ്ടിച്ച് ആഴ്‌സണൽ | Arsenal

ഷെഫീൽഡ് യുണൈറ്റഡിനെ 6-0 ന് തകർത്ത് റെക്കോർഡ് ബുക്കിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ആഴ്‌സണൽ. തകർപ്പൻ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറക്കാനും ആഴ്സണലിന്‌ സാധിച്ചു.മാർട്ടിൻ ഒഡെഗാർഡ്, ജെയ്ഡൻ ബോഗ്ലെയുടെ സെൽഫ് ഗോൾ, ഗബ്രിയേൽ മാർട്ടിനെല്ലി, കെയ് ഹാവെർട്സ്, ഡെക്ലാൻ റൈസ്, എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു അഴ്സനാലിന്റെ ആഴ്‌സനലിന്റെ ജയം.

ഇതോടെ ഇംഗ്ലീഷിലെ ടോപ്പ്-ഫ്ലൈറ്റിൽ തുടർച്ചയായി മൂന്ന് എവേ ഗെയിമുകൾ അഞ്ചോ അതിലധികമോ ഗോളുകൾക്ക് ജയിക്കുന്ന ആദ്യ ടീമായി ആഴ്‌സണൽ.ഒരു ശീതകാല ഇടവേളയ്ക്ക് ശേഷം തുടർച്ചയായി ഏഴ് പ്രീമിയർ ലീഗ് വിജയങ്ങളിൽ ആഴ്‌സണൽ 31 ഗോളുകളാണ് നേടിയത്.ലീഗില്‍ മൂന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് 61 പോയിന്‍റാണ്. 62 പോയിന്‍റോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് 27 മത്സരങ്ങളില്‍ നിന്നും 63 പോയിന്‍റാണുള്ളത് .

സീസണില്‍, ആഴ്‌സണലിന്‍റെ 19-ാം ജയമാണിത്.മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ മാർട്ടിൻ ഒഡെഗാർഡ് നേടിയ ഗോളിൽ ആഴ്‌സണൽ ലീഡ് നേടി. 13-ാം മിനിറ്റില്‍ ജെയ്‌ഡൻ ബോഗ്ലെയുടെ സെല്‍ഫ് ഗോളിലൂടെ ആഴ്‌സണല്‍ ലീഡ് രണ്ടായി ഉയര്‍ന്നു. പിന്നാലെ 15 ആം മിനുറ്റിൽ ഗ്രബിയേല്‍ മാര്‍ട്ടിനെല്ലി മൂന്നാം ഗോൾ നേടി. 25-ാം മിനിറ്റിൽ കായ് ഹാവെര്‍ട്‌സ് ലീഡ് നാലാക്കി ഉയർത്തി.39-ാം മിനിറ്റില്‍ ഡെക്ലാൻ റൈസാണ് ആഴ്‌സണലിനായി അഞ്ചാമത്തെ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 58-ാം മിനിറ്റില്‍ ബെൻ വൈറ്റാണ് ആഴ്‌സണലിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

Rate this post