” കലിപ്പും കടവും വീട്ടി , ഇനി കപ്പു കൂടി അടിക്കണം ” : ഏഴ് വർഷങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നമ്പർ വൺ
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വാഴ്ത്തി പാടുവാൻ വാക്കുകൾ ഇല്ല എന്ന് പറയേണ്ടി വരും. അത്ര മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ഏതൊരു ബ്ലാസ്റ്റേഴ്‌സ് ആരാധകനെയും 100 % തൃപ്തി പെടുത്തുന്ന പ്രകടനമാണ് കൊമ്പന്മാർ പുറത്തെടുത്തത് എന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും.ഇന്നത്തെ മത്സരത്തിൽ ശക്തരായ ഹൈദരാബാദിനെ കീഴടക്കി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനും സാധിച്ചു. പോയ കാലത്തിന്റെ പിഴവുകൾ തിരുത്തിയുള്ള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം കിരീടത്തിലേക്കോ എന്ന സംശയത്തിലാണ് ആരാധകർ. ഇന്നത്തെ ജയത്തോടെ ഐഎസ്എൽ കിരീടം വരെ ആരാധകർ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന് നേരെ വലിയ വിമർശനമാണ് ഉയർന്നു വന്നിരുന്നത്. വലിയ തുകകൾ മുടക്കി വിദേശ താരങ്ങളെ കൊണ്ട് വന്നെങ്കിലും ഒരിക്കൽ പോലും മികവ് പുറത്തെടുക്കാൻ അവർക്കായില്ല എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. എന്നാൽ മുൻ കാല മോശം കാലങ്ങളെയും മാച്ചു കളയുന്ന പ്രകടനമാണ് കൊമ്പന്മാർ ഈ സീസണിൽ പുറത്തെടുക്കുന്നത്.ജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ചങ്ക് പൊട്ടുകയും ചെയ്യുന്ന ആരാധക കൂട്ടത്തിന് വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ മികച്ച ഒരു ഐ എസ് എൽ കാലമാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത് എന്ന് പറയാം.
ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ഒരു സീസണിലൂടെ കടന്നു പോകുന്ന ടീം ഈ മുന്നേറ്റം തുടർന്നാൽ കിരീട സാധ്യത ഉള്ള ടീമുകളിൽ ഒന്നായി മാറും.പ്രത്യാക്രമണങ്ങളിലൂടെ ഗോൾ നേടുകയും അല്ലാത്ത സമയങ്ങളിൽ എതിരാളിയെ ചെറുത്തുനിൽക്കുകയുമെന്ന അടിസ്ഥാനതന്ത്രമാണ് ടീം പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണിൽ കണ്ട പോലെ പരിക്കുകൾ ബുദ്ധിമുട്ട് ആണെങ്കിൽ പോലും ഇവയെ എല്ലാം അനുകൂല ഘടകമാക്കി മാറ്റാൻ പരിശീലകൻ വുകോമാനോവിച്ചിന് കഴിയുന്നുണ്ട്. ജയത്തിൽ കൂടുതൽ സന്തോഷിക്കാതെ വിജയദാഹം മാത്രമുള്ള വലിയ ലീഗുകളെ അനുസ്മരിപ്പിക്കുന്ന ഒരു പ്രൊഫഷണൽ സമീപനം ക്ലബിന് ഇത്തവണ ഉണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ സ്ഥിരത വരുത്താൻ ഇതുവരെ ആരാധകർക്ക് കഴിയാതെ പോയത് നിരാശയായിരുന്നു. പോയ കാലത്തിലെ പിഴവുകളെ സ്പോർട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് നിയമിതനായതോടെ ഒരു പ്രൊഫഷനൽ സമീപനത്തിലൂടെ മറികടക്കാൻ ടീമിനായിട്ടുണ്ട്. എന്തായാലും മികച്ച രീതിയിൽ തുടങ്ങിയ ടീം അത്തരത്തിൽ ഒരു സീസൺ അവസാനിപ്പിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.കാൽപ്പന്തുകളിയെ ജീവനു തുല്ല്യം സ്നേഹിച്ചു ആരാധനയോടെ നെഞ്ചിലേറ്റി തങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റിയ ഒരു ജനത ജീവനുതുല്യം സ്നേഹിക്കുന്ന ടീമായ ബ്ലാസ്റ്റേഴ്സിന് ആരാധകർക്ക് വേണ്ടി കിരീടം നേടിയേ തീരു.
ഇന്നത്തെ ജയത്തോടെ പത്തു മത്സരങ്ങളിൽ നിന്നും നാല് ജയവും അഞ്ചു സമനിലയും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒന്നാമതായ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ആകെ നേടിയത് 17 പോയിന്റ് മാത്രമാണ് എന്നറിയുമ്പോൾ ഈ സീസണിലെ പ്രകടനത്തിന്റെ മാറ്റ് കൂടും.. കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റ് നേടിയത്. ഈ സീസണിൽ കളി ആകെ പത്ത് മത്സരമെ ആകുന്നുള്ളൂ.. കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റ് നേടിയത്. ഈ സീസണിൽ കളി ആകെ പത്ത് മത്സരമെ ആകുന്നുള്ളൂ.2017-18 സീസണിൽ നേടിയ 25 പോയിന്റ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ഒരു സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ പോയിന്റുകൾ.2014നു ശേഷം ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സമയത്ത് ലീഗിന്റെ തലപ്പത്ത് ഇരിക്കുന്നത്.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കണ്ടപ്പോൾ മഞ്ഞപ്പടയുടെ ആരാധകർക്കും പോലും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല എന്നത് സത്യമാണ്. പുതിയ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പുതിയയ തലത്തിലേക്ക് ഉയരുകയും ചെയ്തു.ടീമിന്റെ ഈ പ്രകടനത്തിന് പിന്നിൽ കോച്ച് ഇവാൻ വുകോമാനോവിച്ചാണെന്നാണ് പല ഫുട്ബോൾ വിദഗ്ധരും അഭിപ്രായപെടുന്നത്.സെർബിയൻ പരിശീലകന്റെ തന്ത്രങ്ങളിൽ വാസ്കസും ലൂണയും ഡിയസും മുന്നിൽ നിന്ന് നയിച്ചപ്പോൾ പൂട്ടിയ-ജീക്സൺ സഖ്യത്തിന്റെ മധ്യനിരയിലെ കാളി ഏറ്റെടുത്തു ഡിഫൻസിൽ ലെസ്കോവിചിന്റെയും യുവതാരം ഹോർമിൻപാമിനും പാറ പോലെ ഉറച്ചു നിന്നപ്പോൾ ശക്തരിൽ ശക്തരായി ബ്ലാസ്റ്റേഴ്‌സ് മാറി.