“ടീമിൽ 15 താരങ്ങൾ ഉണ്ടെങ്കിൽ മത്സരം നടത്തും, ഐഎസ്എല്ലിലെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ”

കൊറോണ ഭീതി പരത്തുന്ന സാഹചര്യത്തിൽ ഇനിടന സൂപ്പർ ലീഗിൽ ക്ലബ്ബുകൾക്ക് പുതിയ നിർദേശവുമായി അതികൃതർ.ഒരു ടീമിൽ 15 കളിക്കാരെങ്കിലും നെഗറ്റീവായുണ്ടെങ്കിൽ മാത്രമേ മത്സരം നടത്താനാകൂ എന്ന് അധികൃതർ ക്ലബ്ബുകളെ അറിയിച്ചു. എടികെ മോഹൻ ബഗാൻ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒഡിഷ എഫ്സിക്കെതിരായ മത്സരം മാറ്റിവയ്ക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഐഎസ്എൽ അധികൃതർ കൊവിഡ് നയം പ്രഖ്യാപിച്ചത്.

15ൽ കുറവ് താരങ്ങളെ ഒരു ടീമിൽ ഉള്ളൂ എങ്കിൽ മത്സരം ഒഴിവാക്കി കൊണ്ട് താരങ്ങൾ ഇല്ലാത്ത ടീമിന് 3-0ന്റെ തോൽവിയും എതിരാളികൾക്ക് 3-0ന്റെ വിജയവും നൽകും.ബയോബബിളിൽ കർശന നിയന്ത്രണങ്ങളോടെയാണ് ടൂർണമെന്‍റ് പുരോഗമിക്കുന്നതെങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതൽ നടപടി.

ഒരു ടീമിൽ 15 കളിക്കാര്‍എങ്കിലും കൊവിഡ് നെഗറ്റീവെങ്കില്‍ മത്സരം നടത്തും.15 പേരില്ലെങ്കില്‍ മത്സരം മാറ്റിവയ്ക്കാനാണ് ആദ്യ തീരുമാനിച്ചത്.രണ്ട് ടീമുകൾക്കും കൊറോണ കാരണം മതിയായ താരങ്ങൾ ഇല്ല എങ്കിൽ ആ മത്സരം 0-0 എന്നായിരിക്കും എന്നും ലീഗ് അധികൃതർ അറിയിച്ചു.

ടീമുകൾ ഈ നിബന്ധനകളോടെ കൂടുതൽ കരുതലോടെ ബയോ ബബിളിനെ സമീപിക്കും എന്ന് ലീഗ് കരുതുന്നു. എ ടി കെ ബയോബബിൾ ലംഘിച്ചതാണ് കൊറോണ വരാൻ കാരണം എന്ന് വാർത്തകൾ വന്നിരുന്നു.താരങ്ങൾക്കുള്ള കോവിഡ് പരിശോധന സംഘാടകർ തന്നെ നടത്തും. അതുകൊണ്ട് കോവിഡ് ബാധ മറച്ച് വെക്കാൻ സാധിക്കില്ല.

Rate this post