ലിയോ മെസ്സിയുടെ അടുത്തേക്ക് പോകാനും നെയ്മറിന് മുന്നിൽ ഓഫർ ഉണ്ടായിരുന്നുവെന്ന് ഫാബ്രിസിയോ

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളുടെ കൂട്ടത്തിൽ പ്രധാനികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ തന്റെ ഫുട്ബോൾ കരിയറിലെ അടുത്ത ക്ലബ്ബായി സൗദി അറേബ്യയിലെ വമ്പൻമാരായ അൽ ഹിലാലിനെയാണ് തെരഞ്ഞെടുത്തത്. മെഡിക്കൽ പൂർത്തിയാക്കിയ നെയ്മർ ജൂനിയർ 2025 വരെ നീളുന്ന രണ്ടു വർഷത്തേ കരാറിൽ അൽ ഹിലാലുമായി ഒപ്പ് വെച്ചിട്ടുണ്ടെന്നാണ് ഫാബ്രിസിയോ റൊമാനോ നൽകുന്ന അപ്ഡേറ്റ്.

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിൻ വിടണമെന്ന് നെയ്മർ ജൂനിയർ ക്ലബ്ബിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഫ്രഞ്ച് മാധ്യമങ്ങളുടെ ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ നെയ്മർ ജൂനിയറിനെ സ്വന്തമാക്കാൻ രംഗത്ത് വന്നത് നിരവധി വമ്പൻ ക്ലബ്ബുകളാണ്. യൂറോപ്പിൽ നിന്നുള്ള ക്ലബ്ബുകൾക്ക് പുറമേ സൗദി അറേബ്യയിൽ നിന്നും മേജർ സോക്കർ ലീഗിൽ നിന്നുമുള്ള ക്ലബ്ബുകളും നെയ്മർ ജൂനിയറിന് വേണ്ടി രംഗത്ത് വന്നു. ഒടുവിൽ സൗദി അറേബ്യയിൽ നിന്നുമുള്ള അൽ ഹിലാൽ ആണ് നെയ്മറിന്റെ ട്രാൻസ്ഫർ പൂർത്തീകരിച്ചത്.

പക്ഷേ നെയ്മർ ജൂനിയറിന് വേണ്ടി ലിയോ മെസ്സി കളിക്കുന്ന മേജർ സോക്കർ ലീഗിൽ നിന്നുമുള്ള ക്ലബ്ബുകളും രംഗത്തുവന്നിട്ടുണ്ട് എന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. തന്റെ ഉറ്റ സുഹൃത്തായ ലിയോ മെസ്സി കരാർ അവസാനിച്ചതിനെ തുടർന്ന് പി എസ് ജി വിട്ടുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിയിലേക്ക് കൂടുമാറിയിരുന്നു. ഇതിന് പിന്നാലെ നെയ്മർ ജൂനിയറും മേജർ സോക്കർ ലീഗിലേക്ക് എത്തുമെന്ന് നേരത്തെ ട്രാൻസ്ഫർ റൂമറുകൾ വന്നിരുന്നു.

നെയ്മർ ജൂനിയറിനെ സ്വന്തമാക്കാൻ അവസാനം നിമിഷവും മേജർ സോക്കർ ലീഗിൽ നിന്നുമുള്ള ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വമ്പൻ ഓഫർ നൽകിയ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ആണ് താരത്തിന് സ്വന്തമാക്കിയത്. ലിയോ മെസ്സിയുടെ പ്രധാന എതിരാളിയായ ക്രിസ്ത്യാനോ റൊണാൾഡോ സൗദി ലീഗിലേക്ക് എത്തിയതിനു ശേഷം യൂറോപ്പിൽ നിന്നുമുള്ള കൂടുതൽ സൂപ്പർ താരങ്ങളാണ് സൗദി ലീഗിൽ കളിക്കാൻ എത്തുന്നത്.

4.7/5 - (19 votes)