പിഎസ്ജിക്ക് വേണ്ടിയുള്ള അവസാന മത്സരത്തിലും ലയണൽ മെസ്സിക്കെതിരെ കൂവലുമായി ആരാധകർ |Lionel Messi

രണ്ട് വർഷത്തെ സേവനത്തിന് ശേഷം ലയണൽ മെസ്സി പിഎസ്ജിയോട് വിട പറഞ്ഞിരിക്കുകയാണ്.7 തവണ ബാലൺ ഡി ഓർ ശനിയാഴ്ച ഫ്രഞ്ച് തലസ്ഥാനത്ത് തന്റെ അവസാന മത്സരം കളിച്ചു. പാരീസ് സെന്റ് ജെർമെയ്ൻ ലീഗ് കിരീടം നേടിയെങ്കിലും 38-ാം മത്സരദിനത്തിൽ സ്വന്തം തട്ടകത്തിൽ ക്ലെർമോണ്ട് ഫൂട്ടിനോട് പരാജയപെട്ടു.

ലയണൽ മെസ്സിയുടെ പിഎസ്ജിയുടെ അവസാന മത്സരം തോൽവിയോടെ അവസാനിച്ചു.എന്നിരുന്നാലും മറ്റൊരു ട്രോഫിയുമായി അദ്ദേഹം യാത്രയാവാൻ സാധിച്ചു.ആഴ്ചയുടെ തുടക്കത്തിൽ PSG മെസ്സിയുടെ വിടവാങ്ങൽ സ്ഥിരീകരിച്ചു, ശനിയാഴ്ച രാത്രി ഫ്രാൻസിൽ “മെസ്സി മാജിക്” അവസാനിച്ചു.നിർഭാഗ്യവശാൽ എക്കാലത്തെയും മികച്ച കളിക്കാരന് ഇത് ഏറ്റവും അനുയോജ്യമായ അവസാനമായിരുന്നില്ല.കാരണം പാർക് ഡെസ് പ്രിൻസസിലെ ആരാധകർ അദ്ദേഹത്തെ പരിഹസിക്കുകയും കൂവുകയും ചെയ്തു.

നിർണായകമായ ഒരു ഗോൾ സ്‌കോറിംഗ് അവസരം നഷ്‌ടപ്പെടുത്തിയ മെസ്സിക്കെതിരെ ആരാധകർ തിരിയുകയും ചെയ്തു.മത്സരത്തിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മെസ്സിയെ ബഹുമാനിക്കുന്ന ഒരു പോസ്റ്റ് പങ്കിട്ടു.മത്സരം തുടങ്ങുന്നതിന് മുമ്പുള്ള ഒരു വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ പേര് പ്രഖ്യാപിക്കുമ്പോൾ ജനക്കൂട്ടം പ്രതികരിക്കുന്നതാണ് ദൃശ്യം.54-ാം മിനിറ്റിൽ ക്ലെർമോണ്ട് ഗോൾകീപ്പർ മോറി ഡിയോ മാത്രം മിന്നിലുള്ളപ്പോൾ കൈലിയൻ എംബാപ്പെ പന്ത് മെസ്സിക്ക് പാസ് ചെയ്തു എന്നാൽ മുൻ ബാഴ്‌സലോണ താരത്തിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.

ബാഴ്‌സലോണ ഇതിഹാസത്തിന് 2021-ൽ വലിയ സ്വീകരണം ലഭിച്ചു, എന്നാൽ ആരാധകർ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. പിഎസ്ജിയിലെ ആദ്യ വർഷം തന്നെ 6 ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്.എന്നിരുന്നാലും രണ്ടാം സീസണിൽ 16 ഗോളുകളും നിരവധി അസിസ്റ്റുകളും നേടിയ അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. മൊത്തത്തിൽ മെസ്സി എല്ലാ മത്സരങ്ങളിലും പാരീസുകാർക്കായി 32 ഗോളുകൾ നേടി. പാരിസിൽ മെസ്സി തൃപ്തനല്ലെന്ന റിപ്പോർട്ടുകളും സഹതാരം കൈലിയൻ എംബാപ്പെയുമായി വഴക്കുണ്ടാക്കുമെന്ന വാദങ്ങളും ആരാധകരെ അദ്ദേഹത്തിന്റെ വിരോധികളാക്കി.

പിഎസ്ജിയിൽ മെസ്സി തന്റെ രണ്ട് വർഷത്തെ സ്പെല്ലിൽ 75 മത്സരങ്ങൾ കളിച്ചു. ക്ലബ്ബിനായി 32 തവണ സ്കോർ ചെയ്യുകയും 35 അസിസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.ആ സമയത്ത് ക്ലബ്ബിനെ മൂന്ന് ട്രോഫികൾ നേടാൻ അദ്ദേഹം സഹായിച്ചു: രണ്ട് ലീഗ് 1 കിരീടങ്ങളും ഒരു ട്രോഫി ഡെസ് ചാമ്പ്യൻസ് വിജയവും.

Rate this post