ആരാധകരെ..ഈ അർജന്റൈൻ ടീം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല : ഉറപ്പുമായി ക്രിസ്റ്റ്യൻ റൊമേറോ

നിലവിൽ ഏറ്റവും മികച്ച പ്രകടനമാണ് അർജന്റീന ദേശീയ ടീമിന്റെ ഭാഗത്തുനിന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം കളിച്ച അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇതോടെ 35 മത്സരങ്ങളിൽ പരാജയമറിയാതെ അർജന്റീന കുതിക്കുകയാണ്.

ഖത്തർ വേൾഡ് മുമ്പേ UAE ക്കെതിരെ അർജന്റീന ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. അതിനുശേഷമാണ് വേൾഡ് കപ്പിൽ അർജന്റീന ബൂട്ടണിയുക. വലിയ പ്രതീക്ഷകളാണ് ഇത്തവണത്തെ വേൾഡ് കപ്പിൽ അർജന്റീന ടീമും ആരാധകരും വെച്ച് പുലർത്തുന്നത്.

ഇപ്പോഴിതാ അർജന്റീനയുടെ സൂപ്പർതാരമായ ക്രിസ്റ്റ്യൻ റൊമേറോ ആരാധകർക്ക് ഒരുറപ്പ് നൽകിയിട്ടുണ്ട്. ഈ അർജന്റൈൻ ടീം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നാണ് റൊമേറോ പറഞ്ഞിട്ടുള്ളത്. റിസൾട്ട് എന്ത് തന്നെയായാലും അർജന്റീന ആരാധകർക്ക് അഭിമാനിക്കാൻ ഉണ്ടാവുമെന്നും റൊമേറോ കൂട്ടിച്ചേർത്തു.പോള്ളോ വിഗ്നോളോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഈ അർജന്റീന ദേശീയ ടീമിനെ ഈ ഗ്രൂപ്പ് ഏറ്റവും ഉയരത്തിൽ എത്തിക്കുമെന്ന് എനിക്ക് ഇപ്പോൾ ആരാധകരോട് പറയാൻ കഴിയും. അതിനുവേണ്ടി ഞങ്ങൾ എല്ലാം ചെയ്യും.ഈ ടീം ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തില്ല. റിസൾട്ട് എന്തുതന്നെയായാലും നിങ്ങൾക്ക് അതിൽ അഭിമാനിക്കാനുള്ള വകയുണ്ടാവും ‘ ക്രിസ്റ്റ്യൻ റൊമേറോ പറഞ്ഞു.

കളത്തിൽ അർജന്റീന ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ വേണ്ടി സർവ്വതും ചെയ്യുമെന്നുള്ള ഉറപ്പാണ് ഇപ്പോൾ റൊമേറോ ആരാധകർക്ക് നൽകിയിട്ടുള്ളത്. തീർച്ചയായും സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം അർജന്റീനക്ക് നടത്താൻ സാധിക്കുമെങ്കിൽ.അത് ഖത്തർ വേൾഡ് കപ്പിലും തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post