ബാഴ്സ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത് ഈ മൂന്ന് താരങ്ങളെ.
റൊണാൾഡ് കൂമാന്റെ വരവ് ബാഴ്‌സയിൽ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് കാരണമാവുമെന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. കൂമാൻ ലക്ഷ്യം വെച്ച ഡച്ച് താരങ്ങളുടെ പേരുകളായിരുന്നു ഈ ട്രാൻസ്ഫർ വിൻഡോയിൽ ഈയിടെ മുഴങ്ങികേട്ടത്. ഡോണി വാൻ ഡി ബീക്ക്, മെംഫിസ് ഡിപേ, വിനാൾഡം എന്നിവരാണ് കൂമാന് പ്രിയപ്പെട്ടവർ എന്നായിരുന്നു വാർത്തകൾ. എന്നാലിപ്പോൾ ബാഴ്‌സയുടെയും പ്രഥമപരിഗണന ഈ മൂന്ന് പേർക്കും നൽകിയിട്ടില്ല. മറിച്ച് മറ്റു മൂന്ന് താരങ്ങളെയാണ് ബാഴ്‌സ ഉടനടി ടീമിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത്.
ബാഴ്‌സയുടെ പുതിയ ടെക്നിക്കൽ മാനേജറായ റാമോൺ പ്ലാനസ് ഈ മൂന്ന് താരങ്ങൾക്ക് വേണ്ടി നീക്കങ്ങൾ തുടരാൻ അനുമതി തേടുകയും കൂമാൻ അനുമതി നൽകുകയും ചെയ്തതായാണ് സ്പോർട്ട് പറഞ്ഞത്.ഇന്റെർമിലാൻ താരം ലൗറ്ററോ മാർട്ടിനെസ്, മാഞ്ചസ്റ്റർ സിറ്റി താരം എറിക് ഗാർഷ്യ,വലൻസിയയുടെ ഹോസെ ലൂയിസ് ഗയ എന്നിവരാണ് ബാഴ്സയുടെ പ്രഥമലിസ്റ്റിൽ ഉള്ളത്. ഈ മൂവർക്ക് വേണ്ടിയും ബാഴ്‌സ ശ്രമങ്ങൾ വീണ്ടും ആരംഭിക്കും.
The three players Barça want: Lautaro Martinez, Eric Garcia and Jose Luis Gayahttps://t.co/xIXGRKfSGV
— SPORT English (@Sport_EN) August 23, 2020
ലൗറ്ററോ മാർട്ടിനെസിന്റെ ഡീൽ ആണ് ബാഴ്സക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത്. താരത്തെ വിടാൻ താല്പര്യമില്ല എന്ന് ഇന്റർ നേരത്തെ തന്നെ അറിയിച്ചതാണ്. ജൂനിയർ ഫിർപ്പോ, സെമെടോ, എമേഴ്‌സൺ അല്ലെങ്കിൽ ജോർദി ആൽബ എന്നീ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ട് ഒരു സ്വാപ് ഡീലിന് ബാഴ്‌സ ശ്രമിച്ചേക്കും എന്നാണ് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരു താരം എറിക് ഗാർഷ്യയാണ്. ബാഴ്‌സ താരത്തിന് വേണ്ടി പത്ത് മില്യൺ യുറോ ഓഫർ ചെയ്തിരുന്നു. എന്നാൽ നെൽസൺ സെമെടോയെ കൈമാറ്റം ചെയ്യണം എന്നാണ് സിറ്റിയുടെ ആവിശ്യം. ഇത് ബാഴ്സ പരിഗണിച്ചിട്ടില്ല. വലൻസിയ താരമായ ഗയയാണ് ബാഴ്‌സയുടെ അടുത്ത ലക്ഷ്യം. അൻപത് മില്യൺ യുറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. താരത്തിന് വേണ്ടി വരുംദിവസങ്ങളിൽ ബാഴ്‌സ വിലപേശും എന്നാണ് സ്പോർട്ട് റിപ്പോർട്ട് ചെയ്തത്.
Since the Champions League exit, one thing was clear, FC Barcelona will have a busy transfer window to rebuild the squad. The new coach Ronald Koeman has identified three players who Barça will like to sign this summer.
— Blaugranagram (@Blaugranagram) August 23, 2020
✍🏻 @AbhishekKirstenhttps://t.co/sAVovaE2FO