പ്ലെ ഓഫ് കളിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി, ഫെഡോർ സെർണിച്ചിന് പരിക്ക് | Kerala Blasters

ഐ.എസ്.എല്ലിലെ അവസാന ലീഗ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. എവേ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അവസാന ലീഗ് മത്സരത്തിൽ സമ്മർദമില്ലാതെ കളിക്കാനാവും.ഇരുപത്തിയൊന്ന് മത്സരങ്ങളിൽ നിന്ന് വെറും എട്ടു പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിനും അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം പോലും നേടാനാകാത്ത കേരള ബ്ലാസ്റ്റേഴ്സും വിജയം തേടിയാണ് ഇന്നിറങ്ങുന്നത്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറിയത് പ്രധാന താരങ്ങളുടെ പരിക്കയിരുന്നു.ഈ സീസണിൽ പരിക്കുകൾ ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ പിന്തുടരുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം വിദേശ താരം ഫെഡോർ സെർണിച്ചിനും പരിക്കേറ്റിരിക്കുകയാണ്.ഇന്നത്തെ മത്സരത്തിൽ ചെർനിച്ച് ഉണ്ടാവില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.

മാത്രമല്ല സെർണിച്ച് പ്ലെ ഓഫ് കളിക്കുന്ന കാര്യവും സംശയത്തിലാണ്. സൂപ്പർ താരം അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിൽ കളിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും ഗ്രീക്ക് സ്‌ട്രൈക്കർ ദിമി പരിക്ക് മൂലം പുറത്തിരിക്കും .ഇന്നത്തെ മത്സരത്തിൽ ചുവടൊന്നു പിഴച്ചാൽ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്ലേ ഓഫ് കളിക്കാൻ കഴിയില്ല. ഇതുവരെ വാങ്ങിക്കൂട്ടിയ മഞ്ഞക്കാർഡുകൾ കാരണമാണ് ഈ താരങ്ങൾക്ക് മത്സരം നഷ്‌ടമാകുന്നത്.

നാല് താരങ്ങളാണ് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ സസ്‌പെൻഷൻ എന്ന നിലയിൽ നിൽക്കുന്നത്.പ്രീതം കോട്ടാൽ, മലയാളി താരം മൊഹമ്മദ് അസ്ഹർ, ഫുൾ ബാക്കായ സന്ദീപ് സിങ് എന്നിവർക്ക് പുറമെ ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയും സസ്പെൻഷന് ഒരു മഞ്ഞക്കാർഡ് മാത്രം അകലെയാണ്. ഇവരിൽ ആർക്ക് സസ്‌പെൻഷൻ ലഭിച്ചാലും അത് ടീമിന് തിരിച്ചടി നൽകുമെന്നതിൽ സംശയമില്ല.

Rate this post