ഐഎസ്എൽ ലീഗ് ഘട്ടം വിജയത്തോടെ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഹൈദെരാബാദിനെതിരെയുള്ള അവസാന ലീഗ് മത്സരത്തിൽ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനായി അയ്മൻ ,ഡെയ്‌സുകെ, നിഹാൽ എന്നിവരാണ് ഗോൾ നേടിയത്.

ഹൈദെരാബാദിനെതിരെയുള്ള അവസാന ലീഗ് മത്സരത്തിൽ വലിയ മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഹൈദരാബാദിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്., അഞ്ചാം മിനുട്ടിൽ തന്നെ അവർക്ക് ആദ്യ ഗോളവസരം ലഭിക്കുകയും ചെയ്തു. ഒന്പതാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള ആദ്യ അവസരം ലഭിക്കുകയും ചെയ്തു.

29 ആം മിനുട്ടിലെ ഹൈദരാബാദിന്റെ ഗോൾ ശ്രമം ലാറ ശർമ്മ തടുത്തു. 34 ആം മിനുട്ടിൽ എയ്‌മെൻ നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.വലതുവശത്ത് നിന്ന് സൗരവ് കൊടുത്ത മനോഹരമായ ഒരു ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെയാണ് ഐമൻ ഗോൾ നേടിയത്. 51 ആം മിനുട്ടിൽ ജാപ്പനീസ് താരം ഡെയ്‌സുകെയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയർത്തി. 53 ആം മിനുട്ടിൽ മൂന്നാം ഗോൾ നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും ഫ്രെഡിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി.

81 മ മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോൾ നേടി.നിഹാൽ സുധീഷാണ് ഗോൾ നേടിയത്. ഐമൻറെ പാസിൽ നിന്നായിരുന്നു ഗോൾ. 88 ആം മിനുട്ടിൽ ജാവോ വിക്ടർ ഹൈദെരാബാദിനായി ആശ്വാസ ഗോൾ നേടി.

Rate this post