‘ഞങ്ങൾക്കിന്ന് റിസ്ക് എടുക്കാൻ കഴിയുമായിരുന്നില്ല’ : ഈ സീസണിലെ ഏറ്റവും കഠിനമായ മത്സരങ്ങളിൽ ഒന്നായിരുന്നു ഹൈദെരാബാദിനെതിരെയുള്ളതെന്ന് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് റൗണ്ട് ജയത്തോടെ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളിന് ഹൈദരാബാദ് എഫ്.സിയെയാണ് തോൽപിച്ചത്. 34ാം മിനിറ്റിൽ മുഹമ്മദ് അയ്മനും 51ൽ ഡൈസുകെ സകായിയും 81ൽ നിഹാൽ സുധീഷും സ്കോർ ചെയ്തു. 88ാം മിനിറ്റിൽ ജാവോ വിക്ടറാണ് ആതിഥേയരുടെ ആശ്വാസ ഗോൾ നേടിയത്. മത്സരത്തിന്റെ ഫലത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് സംതൃപ്തി പ്രകടിപ്പിച്ചു.

അവസാന അഞ്ചു മത്സരങ്ങളിൽ വിജയിക്കാതിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഈ വിജയം ആത്മ വിശ്വാസം വർധിപ്പിക്കുന്നതാണ്.”ഈ സീസണിൽ ഞങ്ങൾക്കേറ്റവും കഠിനമായ മത്സരങ്ങളിൽ ഒന്നായിരുന്നുവിത്. ഇരു ടീമുകൾക്കും റിസൾട്ടിന് ഒരു പ്രാധാന്യവുമില്ലാത്ത മത്സരം. ഇരു ടീമുകളും കടന്നുപോയ, ഇപ്പോൾ ആയിരിക്കുന്ന സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇത്തരം മത്സരങ്ങൾ രണ്ടു ടീമുകൾക്കും കഠിനമാണ്” ഇവാൻ പറഞ്ഞു.

“മൂന്നു പോയിന്റുകൾ നേടാനായതിൽ സന്തോഷമമുണ്ട്. ഞങ്ങളുടെ ടീമിലെ ഓരോ താരങ്ങളും പ്രശംസക്കർഹരാണ്‌. പല താരങ്ങളും അവർക്ക് പരിചിതമില്ലാത്ത, ശീലമില്ലാത്ത പൊസിഷനുകളിലാണ് ഇന്നിറങ്ങിയത്. കാരണം ചില കാർഡുകൾ വഴങ്ങിയതിനെത്തുടർന്ന് ഞങ്ങൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കുണ്ട്. ഞങ്ങൾക്കിന്ന് റിസ്ക് എടുക്കാൻ കഴിയുമായിരുന്നില്ല.” ഇവാൻ വ്യക്തമാക്കി.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യൂത്ത് അക്കാദമിയിലെ രണ്ട് പ്രതിഭകളായ ഐമനും സുധീഷും ഐഎസ്എല്ലിലെ തങ്ങളുടെ ആദ്യ ഗോളുകൾ കണ്ടെത്തി.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരായ അവരുടെ മുൻ മത്സരത്തിന് സമാനമായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹൈദരാബാദ് എഫ്‌സിക്കെതിരായ ആദ്യ ഇലവനിൽ കൂടുതലായി യുവ താരങ്ങളെയാണ് ഉൾപ്പെടുത്തിയത്.”ഈ മത്സരത്തിൽ അഡ്രിയാൻ ലൂണക്ക് കുറച്ച് സമയം നൽകുക എന്ന ഐഡിയ ഞങ്ങൾക്ക് ഉണ്ടായിരുന്നു.പക്ഷേ അതിൽ നിന്നും ഞങ്ങൾ പിന്മാറി. എന്തെന്നാൽ അവിടെ അദ്ദേഹത്തിന് സസ്പെൻഷൻ ലഭിക്കാനുള്ള ഒരു സാധ്യത ഉണ്ടായിരുന്നു. ആ റിസ്ക്കിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചത്. നാലരമാസത്തെ ഇടവേളക്കുശേഷമാണ് അദ്ദേഹം വരുന്നത്.നമ്മൾ അദ്ദേഹത്തിന്റെ കാര്യത്തിൽ നല്ല ജാഗ്രത പാലിക്കണം” ഇവാൻ പറഞ്ഞു.

ഐഎസ്എൽ പ്ലേ ഓഫ് മത്സരങ്ങൾ ഏപ്രിൽ പത്തൊമ്പതിന് ആരംഭിക്കും. ലീഗിലെ ആദ്യ 2 സ്ഥാനക്കാർ നേരിട്ടു സെമിയിലെത്തും. മൂന്ന് മുതൽ ആറ് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകളെ നിർണ്ണയിക്കാൻ നോക്കൗട്ട് ഫോർമാറ്റിൽ സിംഗിൾ-ലെഗ് പ്ലേ ഓഫ് കളിക്കും

Rate this post