” ലെവൻ പുലിയാണ് ” : ലയണൽ മെസ്സിയെ മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറായി ലെവൻഡോസ്കി
അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ ഏര്‍പ്പെടുത്തിയ ദ ബൈസ്റ്റ് അവാര്‍ഡ് ബയേണ്‍ സ്ട്രൈക്കറായ റോബര്‍ട്ട് ലെവന്‍റോവസ്കി നേടി.ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമായ ഫിഫ ബെസ്റ്റ് തുടർച്ചയായ രണ്ടാം തവണയും ലെവൻഡോസ്കി സ്വന്തമാക്കിയിരിക്കുകയാണ്. മൊ സലായെയും ലയണൽ മെസ്സിയെയും മറികടന്നാണ് ലെവൻഡോസ്കി ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്.
2021 ലെ ബാലൺ ഡി ഓർ പോരാട്ടത്തിൽ മെസ്സിക്ക് മുന്നിൽ ലെവെൻഡോസ്‌കി കീഴടങ്ങിയിരുന്നു.എന്നാൽ ഫിഫ ബെസ്റ്റ് അവാർഡ് നേടിക്കൊണ്ട് ആ സങ്കടം മാറ്റിയിരിക്കുകയാണ്.കഴിഞ്ഞ രണ്ട് വർഷമായി ലെവൻഡോവ്‌സ്‌കി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു. കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലിഗയിൽ 41 ഗോളുകൾ നേടി ഇതിഹാസ താരം ഗെർഡ് മുള്ളറുടെ റെക്കോർഡ് തകർത്തു. 2021 വർഷം മുഴുവനും, ക്ലബ്ബിനും രാജ്യത്തിനുമായി ലെവൻഡോവ്സ്കി 69 ഗോളുകൾ നേടിയിട്ടുണ്ട്.
ലെവൻഡോസ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണിലേത്. ഇത്തവണ യൂറോപ്പിലെ ടോപ് സ്കോറർ ആയിരുന്നു ലെവൻഡോസ്കി. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ബയേൺ മ്യൂണിക്ക് ഫോർവേഡ് പോഡിയത്തിൽ ഒന്നാമതെത്തിയപ്പോൾ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് മെസ്സി ലിവർപൂൾ വിങ്ങർ മുഹമ്മദ് സലായെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തിൽ ബാഴ്‌സലോണ സൂപ്പർതാരം അലക്‌സിയ പുട്ടെല്ലസ് ജേതാക്കളായി. 2021ലെ ബാലൺ ഡി ഓർ പുരസ്‌കാരവും പുട്ടെല്ലസ് നേടിയിരുന്നു.
ലെവൻഡോവ്‌സ്‌കിയുടെ വിജയത്തിന്റെ മാർജിൻ മെസ്സിയെക്കാൾ വളരെ കൂടുതലായിരുന്നു. പോളിഷ് ഫോർവേഡ് 82 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ മെസ്സിക്ക് 39 വോട്ടുകൾ മാത്രമാണ് ലഭിച്ചത്, ഇത് ബയേൺ സ്‌ട്രൈക്കറുടെ പകുതിയിൽ താഴെയാണ്.2021-ൽ ബ്ലൂസിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി മാനേജർ തോമസ് ടുച്ചൽ ഇറ്റലിയുടെ റോബർട്ടോ മാൻസിനിയെയും മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയെയും മറികടന്ന് 2021-ലെ മാനേജർ ഓഫ് ദ ഇയർ ആയി മാറി.
ഇറ്റലി, PSG താരം ജിയാൻലൂജി ഡോണാരുമ്മ, ബയേൺ മ്യൂണിക്ക്, ജർമ്മനി ഒന്നാം നമ്പർ മാനുവൽ ന്യൂയർ എന്നിവരെ പിന്തള്ളി ചെൽസിയും സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി 2021 ലെ ഗോൾകീപ്പർ ഓഫ് ദി ഇയർ അവാർഡ് നേടി.നോർത്ത്-ലണ്ടൻ എതിരാളികളായ ആഴ്‌സണലിനെതിരെ ടോട്ടൻഹാം ഹോട്‌സ്‌പറിനായി “റബോണ” കിക്കിലൂടെ ഗോൾ നേടിയ അർജന്റീനൻ ഫോർവേഡ് എറിക് ലമേല പുസ്‌കാസ് അവാർഡ് നേടി.പാട്രിക് ഷിക്കിന്റെ സ്കോട്ലൻഡിനെതിരായ യൂറോ കപ്പിലെ അത്ഭുത ഗോളും മെഹ്ദ്ദി തരിമിയുടെ ചെൽസിക്ക് എതിരായ ഗോളും മറികടന്നാണ് ലമേല പുരസ്കാരത്തിന് അർഹനായത്.
Lamela's winning goal in The Best, a great goal. 🤩🔥
— 𝖦𝖤𝖭𝖨𝖲 𝖢𝖮𝖬𝖯𝖲 (@geniscomps) January 17, 2022
pic.twitter.com/GHrH27i9UW