മെസ്സി ഖത്തർ വേൾഡ് കപ്പ് നേടാനുള്ള സാധ്യതകളെ വിലയിരുത്തി മുൻ ജേതാവ്

വരുന്ന ഖത്തർ വേൾഡ് കപ്പാണ് എങ്ങും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.നവംബർ മാസത്തിൽ തുടങ്ങി ഡിസംബർ മാസത്തിലാണ് വേൾഡ് കപ്പ് അവസാനിക്കുക. ഇത്തവണ കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന പല ടീമുകളുമുണ്ട്.ബ്രസീൽ,അർജന്റീന,ഫ്രാൻസ്,സ്പെയിൻ എന്നെ ടീമുകൾക്കൊക്കെ പലരും സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.

സൂപ്പർ താരം ലിയോ മെസ്സി ഒരു പക്ഷേ തന്റെ അവസാനത്തെ വേൾഡ് കപ്പായിരിക്കും ഖത്തറിൽ കളിക്കുക. ഇതുവരെ നാല് തവണ വേൾഡ് കപ്പ് കളിച്ചിട്ടുണ്ടെങ്കിലും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.ഒരു തവണ കയ്യെത്തും ദൂരത്ത് മെസ്സിക്ക് നഷ്ടമായിരുന്നു. ഇത്തവണ അത് തിരിച്ചു പിടിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയിലാണ് മെസ്സി ആരാധകരുള്ളത്.

മെസ്സിക്ക് ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ കഴിയുമോ എന്നുള്ളതിനെ കുറിച്ച് മുൻ വേൾഡ് കപ്പ് ജേതാവായ മാഴ്സെൽ ഡെസൈലി തന്റെ അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. അതായത് മെസ്സി മാത്രം വിചാരിച്ചാൽ സാധ്യമാവില്ലെന്നും മെസ്സിക്ക് ചുറ്റുമുള്ള താരങ്ങളെ ആശ്രയിച്ചാണ് അത് ഇരിക്കുന്നത് എന്നുമാണ് ഡെസൈലി പറഞ്ഞിട്ടുള്ളത്.ഫ്രാൻസിനൊപ്പം വേൾഡ് കപ്പ് കിരീടം നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം.

‘ മെസ്സി ഒരു അസാധാരണമായ താരമാണ്. എന്നാൽ ഇതുവരെ അർജന്റീനയോടൊപ്പം വേൾഡ് കപ്പ് കിരീടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എതിരാളികൾ സ്പേസ് നൽകി കഴിഞ്ഞാൽ അവരെ വക വരുത്താൻ കെൽപ്പുള്ള ഒരു അസാധാരണമായ താരമാണ് മെസ്സി. പക്ഷേ വേൾഡ് കപ്പിലേക്ക് വരുമ്പോൾ അവിടെ യാദൃശ്ചിതകൾക്ക് സ്ഥാനമില്ല.തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. മാത്രമല്ല ഒരൊറ്റ താരത്തെ കൊണ്ട് ടീമിനെ പിടിച്ചുനിർത്താൻ കഴിയുമെന്ന് അല്ലെങ്കിൽ വ്യത്യാസങ്ങൾ ടൂർണമെന്റിൽ ഉടനെ ഉണ്ടാക്കാൻ കഴിയുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല ‘ ഇദ്ദേഹം തുടർന്നു.

‘ അതുകൊണ്ടാണ് വേൾഡ് കപ്പ് സങ്കീർണമായ ഒരു കാര്യമായി മാറുന്നത്.എന്റെ ജനറേഷനിൽ ഒരൊറ്റ താരത്തെ കൊണ്ട് ഒന്നും സാധ്യമാകുമായിരുന്നില്ല. മെസ്സിയുടെ ചുറ്റുമുള്ള താരങ്ങൾ അവരുടെ നിലവാരം ഉയർത്തിയാൽ മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാവും.മികച്ച നിലവാരമുള്ള താരങ്ങൾ ഇത്തരത്തിലുള്ള ടൂർണമെന്റിൽ ഇല്ലെങ്കിൽ,അവരുടെ ഉള്ള കഴിവ് കൂടി മത്സരങ്ങളിൽ നഷ്ടപ്പെടുന്നതാണ് നമുക്ക് കാണാൻ സാധിക്കുക ‘ ഇതാണ് മുൻ ഫ്രഞ്ച് താരം പറഞ്ഞത്.

എന്നാൽ മുമ്പ് എങ്ങും ലഭിക്കാത്ത വിധമുള്ള ഏറ്റവും മികച്ച സഹതാരങ്ങളുമായാണ് ഇത്തവണ ലിയോ മെസ്സി ഖത്തർ വേൾഡ് കപ്പിന് എത്തുന്നത്. കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന വലിയ അൺബീറ്റൺ റൺ നടത്തുന്നുമുണ്ട്.അതായത് നിലവിൽ അർജന്റീനയിൽ ലഭ്യമായ ഏറ്റവും മികച്ച താരങ്ങൾ ലയണൽ മെസ്സിയുടെ ചുറ്റുമുണ്ട് എന്നർത്ഥം.

Rate this post