❝അലക്‌സ് ടെല്ലസിനേയും മാർക്കസ് റാഷ്‌ഫോർഡിനേയും കൊടുത്ത് ബാഴ്‌സലോണ സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്❞ | Manchester United
ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രെങ്കി ഡി ജോങിന് പകരമായി മാർക്കസ് റാഷ്‌ഫോർഡിനേയും അലക്‌സ് ടെല്ലസിനേയും വാഗ്ദാനം ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.റെഡ് ഡെവിൾസിന്റെ പുതിയ മാനേജരായി എറിക് ടെൻ ഹാഗിനെ സ്ഥിരീകരിചത്തോടെ ഓൾഡ് ട്രാഫോർഡിലെ സ്ക്വാഡിൽ വലിയ അഴിച്ചു പണി നടത്തുന്നതിനായുള്ള ഒരുക്കത്തിലാണ് .
ഡച്ച് പരിശീലകൻ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്.24 കാരനായ ഡി ജോംഗ് അയാക്സിനൊപ്പം രണ്ട് വർഷത്തോളം ടെൻ ഹാഗിന്റെ കീഴിൽ കളിച്ചു അക്കാലത്ത് യൂറോപ്പിലെ ഏറ്റവും മികച്ച യുവ മിഡ്ഫീൽഡർമാരിൽ ഒരാളായി വളർന്നു.ഡച്ച് മിഡ്ഫീൽഡർക്കായി 72 മില്യൺ പൗണ്ടിന് മുകളിലുള്ള ഓഫറുകൾ മാത്രമാണ് ബാഴ്സലോണ താൽപര്യപ്പെടുന്നത്.ഡി ജോംഗിനെ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു കരാറിൽ റാഷ്ഫോർഡിനെയും ടെല്ലസിനെയും ബാഴ്സക്ക് ഓഫർ ചെയ്യാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്.
Man Utd prepared to offer duo and cash to sign £72million Frenkie De Jong from Barcelona.
— 🇾🇪 Let’sTalkUnited 🇾🇪 (@LetsTalkUnited_) April 24, 2022
Man Utd are prepared to offer Alex Telles and Marcus Rashford to Barca, who are looking to lure a left-back and a forward to improve their squad for next season. #mufc #LetsTalkUnited 🔴🇾🇪 pic.twitter.com/FxrckXdHNM
2019 ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെ പോയ ടെൻ ഹാഗ് പരിശീലിപ്പിച്ച അജാക്സ് ടീമിന്റെ ഭാഗമായിരുന്നു ഡി ജോംഗ്. ഈ ഇരുപത്തിനാലുകാരൻ മാനേജരുടെ കീഴിൽ അതേ വർഷം തന്നെ എറെഡിവിസി കിരീടവും കെഎൻവിബി കപ്പും നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിൽ തങ്ങളുടെ രണ്ട് സെൻട്രൽ മിഡ്ഫീൽഡർമാരെ നഷ്ടപ്പെടും.പോൾ പോഗ്ബയുടെയും നെമാഞ്ച മാറ്റിചിന്റെയും കരാർ അവസാനിച്ചിരിക്കുകയാണ്. ഇവർക്ക് പകരമായി ഫ്രെങ്കി ഡി ജോംഗിനേക്കാൾ മികച്ച പകരക്കാരനെ ടെൻ ഹാഗിന് കണ്ടെത്താൻ സാധിക്കില്ല.
ഡച്ച് മിഡ്ഫീൽഡർ അജാക്സിനായി ടെൻ ഹാഗിന് കീഴിൽ 78 തവണ കളിച്ചു, നാല് ഗോളുകളും 13 അസിസ്റ്റുകളും സംഭാവന ചെയ്തു. ഈ ജോഡിയുടെ മുൻകാല ബന്ധം ഡച്ചുകാരനുവേണ്ടി ഒരു കരാർ ഉണ്ടാക്കാൻ റെഡ് ഡെവിൾസിന് കാര്യങ്ങൾ എളുപ്പമാക്കുന്നു.റാഷ്‌ഫോർഡിനെയും ടെല്ലസിനെയും ടീമിലെത്തിക്കുന്നതിൽ ബാഴ്‌സലോണയ്ക്ക് എത്ര താല്പര്യം ഉണ്ടാവുമെന്ന് കണ്ടറിഞ്ഞു കാണണം. എന്നാൽ ഡിജോങ് ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ സാവി ബാഴ്‌സലോണക്ക് വളരെ പ്രധാനപ്പെട്ട താരമാണു ഡി ജോംഗെന്നും ഒരുപാട് വർഷങ്ങൾ താരം ക്ലബിനൊപ്പം തുടരുമെന്ന പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി.
Barcelona manager Xavi says he wants to keep Dutch midfielder Frenkie de Jong, 24, who has been linked with a move to #MUFC that would reunite him with former boss Erik ten Hag. (Manchester Evening News)
— The Man United Show (@ManUnited_Show) April 24, 2022
🔴⚪️⚫️ pic.twitter.com/tDpDz6PA6I
2019ൽ ബാഴ്‌സലോണയിൽ എത്തിയ ഡി ജോംഗ് വളരെ പെട്ടന്നു തന്നെ ടീമിലെ പ്രധാന താരമായി മാറിയിരുന്നു. ഈ സീസണിൽ 42 മത്സരങ്ങൾ കളിച്ച് നാലു ഗോളുകൾ നേടിയിട്ടുള്ള താരം ബാഴ്‌സലോണ ആവശ്യപ്പെട്ടാൽ ദീർഘകാല കരാർ ഒപ്പിടാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. പക്ഷെ എറിക് ടെൻ ഹാഗിന്റെ സാന്നിധ്യം ഡി ജോങിന്റെ മനസ്സ് മാറ്റാൻ സാധ്യതയുണ്ട്.