“എന്റെ മൂന്ന് വയസ്സുള്ള മകൾക്ക് അതൊരു പെനാൽറ്റി ആണെന്നറിയാം”

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത ഒരു ഗോളിനി കീഴടക്കി മാഞ്ചസ്റ്റർ സിറ്റി കിരീടത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കി.മത്സരം സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച സമയത്ത് 82 ആം മിനുട്ടിൽ ഫിൽ ഫോഡനാണ് സിറ്റിയുടെ ഗോൾ നേടിയത്.ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ എവർട്ടന് അനുകൂലമായി പെനാൽറ്റി അനുവദിക്കാത്തതിനെതിരെ പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് നിശിതമായി വിമർശിച്ചു.പെനാൽറ്റി നൽകാതിരിക്കാനുള്ള തീരുമാനത്തെ ഫ്രാങ്ക് ലാംപാർഡ് വിശേഷിപ്പിച്ചത് “മികച്ച കഴിവില്ലായ്മ” എന്നാണ്.

മിഡ്‌ഫീൽഡർ റോഡ്രിയുടെ ഒരു ഹാൻഡ്‌ബോളിൽ ഇവർട്ടൺ പെനാൽറ്റിക്കായി വാദിച്ചെങ്കിലും VAR റിവ്യൂവിന് ശേഷം പെനാൽറ്റി അനുവദിച്ചു കൊടുത്തില്ല.സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കി, പന്ത് സ്പാനിഷ് മിഡ്ഫീൽഡറുടെ കൈയിൽ തട്ടിയതിനാൽ പെനാൽറ്റി നൽകണമായിരുന്നുവെന്ന് നിലവിലെയും മുൻ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.മുൻ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ മൈക്ക റിച്ചാർഡ്‌സ് പോലും എവർട്ടണിന് പെനാൽറ്റി വേണമായിരുന്നോ എന്ന ചോദ്യത്തിന് അനുകൂലമായി മറുപടി നൽകി.

തന്റെ മൂന്ന് വയസ്സുള്ള മകൾക്ക് പോലും “അതൊരു പെനാൽറ്റിയാണെന്ന് നിങ്ങളോട് പറയാൻ കഴിയും” എന്ന് വർട്ടൺ മാനേജർ ഫ്രാങ്ക് ലാംപാർഡ് പറഞ്ഞു.”എനിക്ക് മൂന്ന് വയസ്സുള്ള ഒരു മകൾ വീട്ടിൽ ഉണ്ട്, അത് ഒരു പെനാൽറ്റിയാണെന്ന് നിങ്ങളോട് കുട്ടിക്ക് പറയാൻ കഴിയും. ഇത് കഴിവില്ലായ്മയാണ്, അങ്ങനെയല്ലെങ്കിൽ, അത് എന്താണെന്ന് ആരെങ്കിലും എന്നോട് വിശദീകരിക്കേണ്ടതുണ്ട്,തീരുമാനം അവിശ്വസനീയമായിരുന്നു,” ലാംപാർഡ് പറഞ്ഞു.”വിഎആർ ഉറപ്പില്ലെന്ന് പറഞ്ഞാലും, പോയി നോക്കൂ. അത് കഴിവില്ലായ്മയാണ്, ഇല്ലെങ്കിൽ അത് എന്താണെന്ന് ആരെങ്കിലും വിശദീകരിക്കേണ്ടതുണ്ട്,” ലാംപാർഡ് കൂട്ടിച്ചേർത്തു.

24 മത്സരങ്ങളിൽ നിന്നും 22 പോയിന്റുമായി 17 ആം സ്ഥാനത്താണ് എവെർട്ടൻ റെലെഗേഷൻ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ്.ലാംപാർടിന് മുൻപിലുള്ള ഏറ്റവും വലിയ ലക്ഷ്യവും അത് തന്നെയാണ്.