ബൈക്കപകടത്തിൽ പരിക്കേറ്റ മിഡ്‌ഫീൽഡർ ഫ്രെഡിയുടെ ആരോഗ്യനില തൃപ്തികരം | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്‌സ് യുവതാരം ഫ്രെഡി ലല്ലാവ്മക്ക് കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ പരിക്കേറ്റിരുന്നു. 21കാരനെ ഒന്നിലധികം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിലെ റിപോർട്ടുകൾ അനുസരിച്ച് താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിൽ താരത്തിന്റെ ജോ ബോണിനും ഷോൾഡറിനും പരിക്കേറ്റിട്ടിട്ടുണ്ട്.

അതേസമയം ഫ്രഡിക്ക് ബൈക്ക് അപകടം നടന്നതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് നൽകുന്ന അമിതമായ സ്വന്തന്ത്ര്യം ചർച്ചയാകുന്നുണ്ട്. സീസൺ നടക്കുന്നതിനിടയിൽ ഒരു പ്രൊഫെഷണൽ ക്ലബിലെ താരങ്ങൾ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും ചർച്ചകൾ സജീവമാകുന്നു.ജന്മനാടായ മിസോറാമില്‍ വെച്ചാണ് അപകടമുണ്ടായത്. ചുമലിനും താടിയെല്ലിനുമാണ് കാര്യമായി പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ താരം വിശ്രമത്തിലാണ്.

ഈ സീസണിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയിൽ നിന്നുമാണ് ഈ 21 കാരനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്സിനായി 5 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. അഞ്ച് മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ താരം പ്രതീക്ഷയ്ക്ക് വക നൽകുന്ന പ്രകടനവും കാഴ്ച വെച്ചിരുന്നു.ഫ്രഡിയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയെ കാര്യമായി ബാധിക്കും. ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന മധ്യനിര താരം ജീക്സൺ സിങ് പരിക്കിന്റെ പിടിയിലാണ്.

സീസണിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ടെങ്കിലും പരിക്ക് ബ്ലാസ്റ്റേഴ്സിന് ഇത്തവണ വില്ലനാണ്. സീസണ് മുമ്പ് തന്നെ ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരം ജോഷുവാ സോട്ടിരിയോയ്ക്ക് പരിക്കേറ്റിരുന്നു. മാർക്കോ ലെസ്‌കോവിച്ചിനും പരിക്ക് കാരണം ഈ സീസൺ ഐഎസ്എല്ലിൽ ഇത് വരെ കളിച്ചിട്ടില്ല.കൂടാതെ ഐബാൻ ഡോഹ്ലിങിനും പരിക്ക് കാരണം സീസൺ നഷ്ടമായിരുന്നു. ഇത്തരത്തിൽ പരിക്കുകൾ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവുന്ന സാഹചര്യത്തിലാണ് ഫ്രഡിയുടെ അപകടവും.

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2023-24 ലെ ആറ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്.നവംബർ 25ന് (ശനിയാഴ്ച) അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഐഎസ്എൽ പുനരാരംഭിക്കും. അതേ ദിവസം കൊച്ചിയിൽ ഹൈദരാബാദ് എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് അടുത്തതായി നേരിടും.

Rate this post