എംബാപ്പേയെ ബെഞ്ചിലിരുത്തി, ഇനി അധികം കളിക്കേണ്ടെന്ന് പിഎസ്ജിയുടെ മുൻ ബാഴ്സ കോച്ച്, ബയേണിന് സമനില

യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിലെ പ്രധാന ലീഗിൽ ഒന്നായ ജർമനിയിലെ ഗുണ്ടസ് ലീഗയിൽ തോൽവി അറിയാതെ കിരീടത്തിലേക്ക് കുതിക്കുകയാണ് സാബി അലോൺസോയുടെ ബയേൺ ലെവർകൂസൻ. 23 മത്സരങ്ങളിൽ നിന്നും 61 പോയിന്റുകൾ സ്വന്തമാക്കി ഒന്നാം സ്ഥാനത്തോടെ കുതിക്കുന്ന ലെവർകൂസന് പിന്നാലെ ചാമ്പ്യൻമാരായ ബയേൺ മ്യൂനിക് രണ്ടാം സ്ഥാനത്തുണ്ട്. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ എതിര്‍ സ്റ്റേഡിയത്തിൽ സമനില വഴങ്ങിയിരിക്കുകയാണ് ബയേൺ മ്യൂനിക്.

മോശം ഫോമിലൂടെ കളി തുടരുന്ന തോമസ് ട്യൂഷലിന്റെ ബയേൺ മ്യൂനിക് രണ്ടു ഗോളുകളുടെ സമനിലയാണ് ഇന്ന് ഫ്രൈബർഗിനെതിരെ വഴങ്ങിയത്. ഇതോടെ 24 മത്സരങ്ങളിൽ നിന്നും 54 സ്വന്തമാക്കിയ ബയേൺ രണ്ടാമത് തുടരുകയാണ്. ഈ സീസൺ അവസാനത്തോടെ പരിശീലകനായ തോമസ് ട്യൂഷൽ ടീം വിടുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ലീഡ് നേടിയ ബയേൺ 87മിനിറ്റിൽ വഴങ്ങുന്ന ഗോളിലാണ് സമനില വഴങ്ങിയത്.

അതേസമയം ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മൊണാകോക്കെതിരെ എവേ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയിരിക്കുകയാണ് നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരിസ് സെന്റ് ജർമയിൻ. മത്സരത്തിൽ നന്നായി കളിച്ചെങ്കിലും ഗോൾ നേടാൻ മാത്രം പി സ് ജിക്കും ഹോം ടീമിനും കഴിഞ്ഞില്ല. അതേസമയം തുടർച്ചയായി മത്സരങ്ങളിൽ വീണ്ടും സൂപ്പർതാരമായ എംബാപ്പെയെ സബ്സ്റ്റിട്യൂഷൻ ചെയ്തിരിക്കുകയാണ് പി എസ് ജി യുടെ പുതിയ പരിശീലകനായ മുൻ ബാഴ്സലോണ കോച്ച് ലൂയിസ് എൻറികെ.

ഇന്ന് നടന്ന മത്സരത്തിൽ ആദ്യപകുതിയോടെ എംബാപ്പയെ പിൻവലിച്ച എൻറികെ എംബാപ്പെ ടീം വിടുമെന്ന് ഉറപ്പിച്ചതിനാൽ എംബാപ്പേ ഇല്ലാതെ അടുത്ത സീസൺ കളിക്കാനുള്ള തയ്യാറെടുപ്പാണ് ഇതെന്ന് പറഞ്ഞു. രണ്ടാം പകുതിയിൽ തന്റെ അമ്മയോടൊപ്പം ഗാലറിയിൽ ഇരുന്ന് കൊണ്ടാണ് എംബാപ്പേ മത്സരം കണ്ടത്. ഇതിനു മുൻപ് അരങ്ങേറിയ മത്സരങ്ങളിലും ഗോളുകൾ കണ്ടെത്തിയ എംബാപ്പേയെ പരിശീലകൻ രണ്ടാം പകുതികളിൽ പിൻവലിച്ചിരുന്നു. ഈ സീസൺ അവസാനത്തോടെ ഫ്രഞ്ച് ക്ലബ് വിടുമെന്ന് ഉറപ്പിച്ച എംബാപ്പെക്ക് വേണ്ടി നിലവിൽ റയൽ മാഡ്രിഡ്‌ മാത്രമാണ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്.

3/5 - (1 vote)