ഇംഗ്ലണ്ടിനെയും സ്പെയിനെയും നേരിടാനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഡോറിവൽ ജൂനിയർ | Brazil

വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ പരിശീലകൻ ഡോറിവൽ ജൂനിയർ. ഇംഗ്ലണ്ട് ,സ്പെയിൻ എന്നിവർക്കെതിരെയാണ് ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. മാർച്ചിൽ വെംബ്ലിയിൽ ഇംഗ്ലണ്ടിനെയും മാഡ്രിഡിൽ സ്പെയിനെയും ബ്രസീൽ നേരിടും.മാർച്ച് 23, 26 തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്കായി 26 അംഗ ടീമിനെയാണ് ഡോറിവൽ തെരഞ്ഞെടുത്തത്.

പുതിയ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ എൻഡ്രിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുന്നു. പാരീസ് സെൻ്റ് ജെർമെയ്‌നിൻ്റെ ബെറാൾഡോയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.കഴിഞ്ഞയാഴ്ച കാൽമുട്ടിന് പരിക്കേറ്റെങ്കിലും ടോട്ടൻഹാം സ്‌ട്രൈക്കർ റിച്ചാർലിസണെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ചൂതാട്ട ലംഘനങ്ങളെക്കുറിച്ച് എഫ്എ അന്വേഷണം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ഹാം താരം ലൂക്കാസ് പാക്വെറ്റയെ ആദ്യമായി ബ്രസീൽ ടീമിലേക്ക് തിരിച്ചുവിളിച്ചു.കഴിഞ്ഞ മൂന്ന് അന്താരാഷ്ട്ര ഇടവേളകളിൽ പക്വെറ്റയെ ഒഴിവാക്കിയിരുന്നു. 19 കാരനായ ജിറോണ താരം സാവിയോയെയും ടീമിൽ ഉള്പെടുത്തിയിട്ടുണ്ട്.

ഗോൾകീപ്പർമാർ: ബെൻ്റോ (അത്‌ലറ്റിക്കോ-പിആർ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), റാഫേൽ (സാവോ പോളോ)
ഫുൾ ബാക്ക്സ്: ഡാനിലോ (യുവൻ്റസ്), യാൻ കൂട്ടോ (ജിറോണ), അയർട്ടൺ ലൂക്കാസ് (ഫ്ലമെംഗോ), വെൻഡൽ (പോർട്ടോ), ലൂക്കാസ് ബെറാൾഡോ (പിഎസ്ജി), ഗബ്രിയേൽ മഗൽഹെസ് (ആഴ്സണൽ), മാർക്വിനോസ് (പിഎസ്ജി), മുറിലോ (പൽമീറസ്)

മിഡ്ഫീൽഡർമാർ: ആന്ദ്രേ (ഫ്ലൂമിനൻസ്), ആൻഡ്രിയാസ് പെരേര (ഫുൾഹാം), ആന്ദ്രേ (ഫ്ലൂമിനൻസ്), ബ്രൂണോ ഗ്വിമാരെസ് (ന്യൂകാസിൽ യുടിഡി), കാസെമിറോ (മാഞ്ചസ്റ്റർ യുടിഡി), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), ജോവോ ഗോമസ് (വോൾവർഹാംപ്ടൺ), ലൂക്കാസ് പക്വെറ്റഡ് ), പാബ്ലോ മയ (സാവോ പോളോ)
ഫോർവേഡുകൾ: എൻഡ്രിക്ക് (പാൽമീറസ്), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ), റാഫിൻഹ (ബാഴ്സലോണ), റിച്ചാർലിസൺ (ടോട്ടൻഹാം), റോഡ്രിഗോ (റയൽ മാഡ്രിഡ്), സാവീഞ്ഞോ (ജിറോണ), വിനി ജൂനിയർ (റിയൽ മാഡ്രിഡ്).

4.5/5 - (4 votes)