ഫ്രഞ്ച് കപ്പിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ നീസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് പുറത്ത്. സൂപ്പർ തരാം ലയണൽ മെസ്സി തന്റെ ഇഷ്ട പത്താം നമ്പർ ജേഴ്സിയിൽ ഇറങ്ങിയിട്ടും പാരീസ് ക്ലബ്ബിനെ വിജയിപ്പിക്കാൻ സാധിച്ചില്ല. നിശ്ചിത സമയത്ത് ഗോൾ രഹിതമായതോടെ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് വിജയിയെ തീരുമാനിച്ചത് .6 -5 എന്ന സ്കോറിനായിരുന്നു നീസിന്റെ ജയം .
ഗോൾകീപ്പർ മാർസിൻ ബൾക്ക ഷൂട്ടൗട്ടിൽ രണ്ട് സേവുകൾ നടത്തി മത്സരത്തിൽ ഹീറോ ആയി മാറി.നിശ്ചിത സമയത്ത് താരം 11 സേവുകളോളം നടത്തിയിരുന്നു. പിന്നാലെ പെനാൾട്ടിയിലും താരത്തിന്റെ പ്രകടനം നിർണായകമായി.പിഎസ്ജിയിൽ നിന്ന് നൈസിൽ ലോണിൽ കളിക്കുനന് താരമാണ് ബൾക്ക.ലിയാൻഡ്രോ പരേഡസിന്റെയും കൗമാരക്കാരനായ സേവി സൈമൺസിന്റെയും കിക്കുകളാണ് താരം ഷൂട്ട് ഔട്ടിൽ തടുത്തിട്ടത്.
കഴിഞ്ഞ ഏഴ് സീസണുകളിൽ ആറിലും പിഎസ്ജി യാണ് കിരീടം നേടിയിരുന്നത്.ക്വാർട്ടർ ഫൈനലിൽ നൈസ് മാഴ്‌സയെയാണ് നേരിടുക.പാർക്ക് ഡെസ് പ്രിൻസസിലെ ഇന്നലെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും വേണ്ട അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നാൽ രണ്ടാം പകുതിയിൽ ജൂലിയൻ ഡ്രാക്‌സ്‌ലർ, മൗറോ ഇക്കാർഡി, ലയണൽ മെസ്സി, മാർക്കോ വെറാട്ടി, കൈലിയൻ എംബാപ്പെ എന്നിവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
ലയണൽ മെസ്സി പി എസ് ജിയിൽ എത്തിയ ശേഷം ആദ്യമായി പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ഇറങ്ങിയ മത്സരമായിരുന്നു ഇത്. മെസ്സിക്കും പി എസ് ജിയെ രക്ഷിക്കാൻ ആയില്ല. ഈ പരാജയം പരിശീലകൻ പോചടീനോയെ വലിയ സമ്മർദ്ദത്തിൽ ആക്കും എന്നുറപ്പാണ്.