അവിശ്വസനീയം! സോഷ്യൽ മീഡിയയിൽ വൈറലായി ഇർവിൻ കർഡോണയുടെ കുങ്‌ഫു ഗോൾ

പിഎസ്‌ജിയുടെ തുടർച്ചയായ രണ്ടാം തോൽവിയും മത്സരത്തിലെ വിവാദസംഭവമായ നെയ്മറുടെ വംശീയാധിക്ഷേപാരോപണവും വാർത്താപ്രാധാന്യം നേടുമ്പോൾ ഫ്രഞ്ച് ലീഗിലെ മറ്റൊരു മത്സരത്തിലെ ഒരു മികച്ച ഗോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഫ്രഞ്ച് ലീഗിൽ ബ്രെസ്റ്റ് താരം ഡിജോണിനെതിരെ നേടിയ അവിശ്വസനീയഗോളാണ് വൈറലായിരിക്കുന്നത്.

ഫ്രഞ്ച് താരമായ ഇർവിൻ കർഡോണ നേടിയ അക്രോബാറ്റിക് ഗോളാണ് നെയ്മറിന്റെ വിവാദങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിൽ മുന്നിട്ടു നിൽക്കുന്നത്. 95-ാം മിനുട്ടിൽ കർഡോണ നേടിയ രണ്ടാം ഗോളിൽ ഡിജോണെ തോൽപ്പിച്ചു ലീഗിലെ തങ്ങളുടെ ആദ്യവിജയം നേടുകയായിരുന്നു ബ്രെസ്റ്റ്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിലാണ് ഈ അവിശ്വസനീയഗോൾ നേടിയതെന്നതും വ്യത്യസ്‌തമായ മത്സരാനുഭവമാക്കിയിരുന്നു.

മികച്ചൊരു മുന്നേറ്റവുമായി ഇടതുവിങ്ങിലൂടെ വന്ന റോമൻ പെറോഡിന്റെ മികച്ചൊരു ക്രോസ്സിനെ ഒരു ഷാവോലിൻ പോരാളിയുടെ മെയ്‌വഴക്കത്തോടെ ചാടിയെടുത്ത ഷോട്ട് ഗോൾകീപ്പറെ നിഷ്പ്രഭമാക്കി ഗോൾവലയിലെത്തുകയായിരുന്നു. അത്രക്കും അവിശ്വസനീയമായ അക്രോബാറ്റിക് വോളിയായിരുന്നു കർഡോണയുടേത്.

വായുവിൽ അധികസമയം ചാടിനിന്നുകൊണ്ട് മികച്ച മെയ്‌വഴക്കത്തോടെ നേടിയതിനാലാണ് ആ ഗോൾ അത്രയും അവിശ്വനീയമാകുന്നത്. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അക്രോബാറ്റിക് ഗോളിനോടു കിടപിടിക്കുന്ന ഗോൾ തന്നെയാണ് ഇർവിൻ കാർഡോണയുടേതും. എന്തായാലും ഈ വർഷത്തെ പുഷ്കാസ് അവാർഡിന് മികച്ച മത്സരവുമായി ബ്രെസ്റ്റിന്റെ ഇർവിൻ കർഡോണയുടെ ഗോളുമുണ്ടാവുമെന്നതിൽ ഒരു തർക്കവുമില്ല

Rate this post