താരമായി ഗാർനാച്ചോ, എവർട്ടണെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് | Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എവർട്ടനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്, ബ്രൂണോ ഫെർണാണ്ടസ് ,മർകസ് റാഷ്‌ഫോർഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.

രണ്ടു ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. അര്ജന്റീന യുവ സൂപ്പർ താരം അലജാൻഡ്രോ ഗാർനാച്ചോയാണ് രണ്ടു പെനാൽറ്റികളും നേടിയെടുത്തത്. ആദ്യ പകുതിയിലാണ് യുണൈറ്റഡ് രണ്ടു ഗോളുകളും നേടിയത്. 28 മത്സരങ്ങളിൽ നിന്നും 47 പോയിന്റ് നേടി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഷോൺ ഡിഷെയുടെ എവർട്ടൺ 25 പോയിൻ്റുമായി 16-ാം സ്ഥാനത്താണ്.12-ാം മിനിറ്റിൽ ഫെർണാണ്ടസ് ആദ്യ പെനാൽറ്റി ഗോളാക്കി മാറ്റി.36-ാം മിനിറ്റിൽ രാഷ്‌ഫോർഡ് രണ്ടാമത്തെ പെനാൽറ്റി ഗോളാക്കി മാറ്റി.