മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയും റൊണാൾഡൊക്കെതിരെയും വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഗാരി നെവിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഫുട്ബോൾ പണ്ഡിറ്റുമായ ഗാരി നെവിൽ ക്ലബ്ബിന്റെ സമീപകാല വീഴ്ചയെക്കുറിച്ച് ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്ന ഒരാളാണ്. 2022/23 പ്രീമിയർ ലീഗ് സീസണിന്റെ ആദ്യ രണ്ടു മത്സരങ്ങളിൽ ബ്രൈറ്റണിനും ബ്രെന്റ്‌ഫോർഡിനുമെതിരെ യുണൈറ്റഡിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ യൂണൈറ്റഡിനെതിരെ കടുത്ത വിമർശനം താരം ഉന്നയിക്കുകയും ചെയ്തു.

ഈ തോൽവികൾ നിലവിലെ ക്ലബ്ബിന്റെ അവസ്ഥയിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.“ഈ ഫുട്ബോൾ ക്ലബ്ബ് ഫുട്ബോൾ കളിക്കാരുടെ ശ്മശാനമായി മാറിയിരിക്കുന്നു, ഒരിക്കൽ കൂടി പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാമതെത്താനുള്ള ക്ലബ്ബിനെ അവരുടെ അഭിലാഷങ്ങളിൽ വിജയിക്കാൻ സഹായിക്കുന്ന കളിക്കാരെ സൈൻ ചെയ്യുന്നതിൽ പരാജയപെടുന്നതാണ് കാണാൻ സാധിച്ചത്”നെവിൽ പറഞ്ഞു.

“കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ യുണൈറ്റഡ് സൈൻ ചെയ്ത എഴുപത്തിയഞ്ച് ശതമാനവും വിജയിച്ചിട്ടില്ല.നാലോ അഞ്ചോ ശതമാനം മാത്രമാണ് വിജയിച്ച ട്രാൻസ്ഫറുകൾ. ഇക്കാലയളവിൽ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ കളിക്കാരെ ഒരുപാട് കുറ്റപ്പെടുത്തി.2013 മുതൽ യുണൈറ്റഡ് സൈൻ ചെയ്ത 33 പ്രധാന കളിക്കാരിൽ രണ്ട് പേർ മാത്രമാണ് വിജയിച്ചതെന്ന് നെവിൽ വിശ്വസിക്കുന്നു, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ബ്രൂണോ ഫെർണാണ്ടസ്. എന്നിവരാണത്.എന്നാൽ അതേ സമയം, മുൻ യുണൈറ്റഡ് ക്യാപ്റ്റൻ കുറ്റം കളിക്കാരെക്കാൾ ക്ലബ്ബിന്റെ ഘടനയിലേക്ക് മാറ്റി.“ഒരു സ്കൂൾ മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, ർ സർക്കാർ പ്രത്യേക നടപടികൾ സ്വീകരിക്കുന്നു, അല്ലാതെ കുട്ടികളെ കുറ്റപ്പെടുത്തരുത്,” അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ വേനൽക്കാലത്ത് ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിയെത്തിയിരുന്നു.എന്നാൽ ഒരു വർഷത്തിനുള്ളിൽ യുണൈറ്റഡിലെ പ്രശ്‌നങ്ങളുടെ ഒരു കാരണം അദ്ദേഹമായിരുന്നു.പിച്ചിലും പുറത്തും അകത്തും അദ്ദേഹത്തിന്റെ സമീപകാല പെരുമാറ്റം ക്ലബ്ബിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.റൊണാൾഡോയെ വിറ്റില്ലെങ്കിൽ ക്ലബ് നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. റൊണാഡോയെ ഒഴിവിക്കിയാൽ പ്രീമിയർ ലീഗിന്റെ അവസാന പകുതിയിൽ ടീമിന് മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ കരുതുന്നതായും നെവിൽ പറഞ്ഞു.

Rate this post