മെസ്സിക്കെതിരെയുള്ള സ്വന്തം ആരാധകരുടെ കൂവൽ?പ്രതികരണവുമായി ഗാൾട്ടിയർ! |Lionel Messi

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ട് ഭാഗങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടത്.പതിവ് കഥ പോലെ ഒരിക്കൽ കൂടി പിഎസ്ജി ക്വാർട്ടർ ഫൈനൽ കാണാതെ പുറത്താവുകയായിരുന്നു. കന്നി ചാമ്പ്യൻസ് ലീഗ് കിരീടം എന്നത് ഇപ്പോഴും പിഎസ്ജിക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.

ലയണൽ മെസ്സി ഉൾപ്പടെയുള്ള മികച്ച താരങ്ങൾ ഉണ്ടായിട്ടും ജർമ്മൻ ക്ലബ്ബിന് ഒരു വെല്ലുവിളി പോലും ഉയർത്താൻ പാരീസിന് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ പിഎസ്ജി ആരാധകർ കടുത്ത നിരാശയിലാണ്.നിരാശ പ്രതിഷേധമായി മാറും എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.അതായത് അടുത്ത ലീഗ് വൺ മത്സരം സ്വന്തം മൈതാനത്താണ് പിഎസ്ജി കളിക്കുന്നത്.

ലയണൽ മെസ്സിയെയും മറ്റു താരങ്ങളെയും പിഎസ്ജി ആരാധകരുടെ സംഘടനയായ അൾട്രാസ് അംഗങ്ങൾ കൂവി വിളിക്കും എന്നായിരുന്നു ഇന്നലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.അത് പിന്നീട് നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് പിഎസ്ജി പരിശീലകനായ ഗാൾട്ടിയറോട് ജേണലിസ്റ്റുകൾ ചോദിച്ചിരുന്നു.എന്ത് കാരണത്താലാണ് മെസ്സി ഉൾപ്പെടെയുള്ള താരങ്ങളെ കൂവേണ്ടത് എന്നാണ് ഇദ്ദേഹം മറുചോദ്യമായി കൊണ്ട് ഉന്നയിച്ചിരിക്കുന്നത്.

‘ലയണൽ മെസ്സിക്കെതിരെയും മറ്റുള്ള താരങ്ങൾക്കെതിരെയും എന്ത് കാര്യത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ കൂവി വിളിക്കേണ്ടത്?അവസാനിച്ചത് അവസാനിച്ചു.നമ്മുടെ താരങ്ങളെ കൂവേണ്ട ഒരു കാരണങ്ങളും ഇവിടെയില്ല.അവരെക്കൊണ്ട് സാധ്യമാവും വിധം അവരെല്ലാവരും കളിച്ചിട്ടുണ്ട്.നമ്മൾ പുറത്താകാൻ കാരണം രണ്ട് പാദങ്ങളിലും ബയേൺ നമ്മളെക്കാൾ മികച്ചത് ആയിരുന്നു എന്ന കാരണം കൊണ്ടാണ് ‘ഗാൾട്ടിയർ പ്രസ് കോൺഫറൻസിൽ പറഞ്ഞു.

കഴിഞ്ഞ സീസണിൽ സ്വന്തം ആരാധകരിൽ നിന്ന് സ്വന്തമായി മൈതാനത്ത് വെച്ച് തന്നെ മെസ്സിക്ക് കൂവൽ ഏൽക്കേണ്ടി വന്നിരുന്നു.അന്നുമുതലായിരുന്നു മെസ്സിയും നെയ്മറും ആരാധകരെ മത്സരശേഷം അഭിവാദ്യം ചെയ്യാൻ സമ്മതിച്ചിരുന്നത്.ഈയിടെ അത് പുനരാരംഭിക്കുകയും ചെയ്തിരുന്നു.ഇനി സ്വന്തം ആരാധകരിൽ നിന്ന് കൂവൽ ഏൽക്കേണ്ടി വന്നാൽ അത് ഭാവിയെ കുറിച്ചുള്ള മെസ്സിയുടെ തീരുമാനത്തെ തന്നെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

1/5 - (1 vote)