ഫ്രാൻസിനെതിരെ തകർപ്പൻ ജയവുമായി ജർമ്മനി :ഗോളടിച്ചുകൂട്ടി ബെൽജിയവും സ്പെയിനും : സ്കോട്ട്ലാൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് : മികച്ച വിജയവുമായി ഇറ്റലിയും

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെതിരെയുള്ള തകർപ്പൻ വിജയത്തോടെ തോൽവികളിൽ നിന്നും ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് യൂറോ 2024 ആതിഥേയരായ ജർമ്മനി. ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്.മൂന്ന് ഗെയിമുകളുടെ തുടർച്ചയായ തോൽവിക്ക് ശേഷം കോച്ച് ഹാൻസി ഫ്ലിക്കിനെ കഴിഞ്ഞ ദിവസം പുറത്താക്കുകയും ചെയ്തിരുന്നു.കളിയുടെ തുടക്കത്തിലും അവസാനത്തിലും തോമസ് മുള്ളറും ലെറോയ് സാനെയും നേടിയ ഗോളുകൾ ജർമ്മനിക്ക് അവരുടെ അവസാന ആറ് മത്സരങ്ങളിൽ ആദ്യ ജയം നേടിയത് .

2022 ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് ക്യാപ്റ്റനും ടോപ്പ് സ്‌ട്രൈക്കറുമായ കൈലിയൻ എംബാപ്പെയെ ബെഞ്ചിലിരുത്തി തങ്ങളുടെ ഏറ്റവും ശക്തമായ ടീമിനെ ഇറക്കിയില്ലെങ്കിലും ജർമ്മനിയുടെ മൊത്തത്തിലുള്ള പ്രകടനം ശനിയാഴ്ച ജപ്പാനോട് 4-1 ന് തോറ്റതിൽ നിന്ന് വളരെ മെച്ചപ്പെട്ടതായിരുന്നു.മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ തോമസ് മുള്ളർ നേടിയ ഗോളിൽ ജർമ്മനി മുന്നിലെത്തി. സമനില നേടാൻ ഫ്രാൻസിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റി.87-ാം ആം മിനുട്ടിൽ ലെറോയ് സാനെ ജര്മനിയുടെട രണ്ടാം ഗോൾ നേടി. 89 ആം മിനുട്ടിൽ ഗ്രീസ്മാൻ ഫ്രാൻസിന്റെ ആശ്വാസ ഗോൾ നേടി.

മറ്റൊരു സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ട് സ്‌കോട്ട്‌ലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി .ഫിൽ ഫോഡൻ, ജൂഡ് ബെല്ലിംഗ്ഹാം, ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത്.തുടർച്ചയായ അഞ്ച് യൂറോ 2024 യോഗ്യതാ വിജയങ്ങൾക്ക് ശേഷം 1985 ന് ശേഷം ഇംഗ്ലണ്ടിനെതിരെ ആദ്യ ഹോം വിജയം ലക്‌ഷ്യം വെച്ചാണ് സ്‌കോട്ട്‌ലണ്ട് ഇറങ്ങിയത് .32-ാം മിനിറ്റിൽ ഫോഡൻ നെയ്യ് ഗോളിൽ ഇംഗ്ലണ്ട് ലീഡ് നേടി.മൂന്ന് മിനിറ്റിന് ശേഷം മികച്ച ഫോമിലുള്ള ജൂഡ് ബെല്ലിംഗ്ഹാം ലീഡുയർത്തി.67-ാം മിനിറ്റിൽ പകരക്കാരനായ ഹാരി മഗ്വെയർ നേടിയ സെൽഫ് ഗോൾ സ്‌കോട്ട്‌ലൻഡിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. 81 ആം മിനുട്ടിൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടി.

ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ എസ്തോണിയയെ 5-0ന് പരാജയപ്പെടുത്തി ബെൽജിയം.ജാൻ വെർട്ടോൻഗെൻ (4′)ലിയാൻഡ്രോ ട്രോസാർഡ് (18′)റൊമേലു ലുക്കാക്കു (56′, 58′)ചാൾസ് ഡി കെറ്റെലറെ (88′) എന്നിവരാണ് ബെൽജിയത്തിന്റെ ഗോളുകൾ നേടിയത്. ഇരട്ട ഗോളുകളോടെ ലുകാകു രാജ്യത്തിനായുള്ള തന്റെ റെക്കോർഡ് ഗോൾ നേട്ടം 77 ആയി ഉയർത്തി.യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ എട്ട് ഗോളുകളോടെ ടോപ് സ്‌കോറർ കൂടിയാണ് അദ്ദേഹം.

യൂറോ 2024 ഗ്രൂപ്പ് സി യോഗ്യതാ മത്സരത്തിൽ ഇറ്റലി ഉക്രെയ്‌നെതിരെ 2-1 ന്റെ വിജയൻ നേടി.ഡേവിഡ് ഫ്രാട്ടെസിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിക്ക് വിജയം നേടിക്കൊടുത്തത്.ജൂലൈയിൽ സാസുവോലോയിൽ നിന്ന് ചേർന്നതിന് ശേഷം ഈ സീസണിൽ ഇതുവരെ തന്റെ പുതിയ ക്ലബ് ഇന്റർ മിലാനിൽ പകരക്കാരനായി മാത്രം പ്രത്യക്ഷപ്പെട്ട ഫ്രാട്ടെസി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ശനിയാഴ്ച സ്‌പല്ലെറ്റിയുടെ അരങ്ങേറ്റ മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് 1-1ന് അസൂറി സമനിലയിൽ പിരിഞ്ഞിരുന്നു.ഗോൾ വ്യത്യാസത്തിൽ ഉക്രെയ്‌നേക്കാൾ ഏഴ് പോയിന്റ് മുന്നിലുള്ള ഇറ്റലി ഇപ്പോൾ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ്. 13 പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്.

യൂറോ 2024 ഗ്രൂപ്പ് എ യോഗ്യതാ മത്സരത്തിൽ സൈപ്രസിനെതിരെ 6-0 ത്തിന്റെ ജയവുമായി സ്പെയിൻ. വിജയത്തിൽ ഫെറാൻ ടോറസ് രണ്ട് ഗോളുകൾ നേടി.ഗവി (18′) മൈക്കൽ മെറിനോ (33′) ജോസെലു (70′) ഫെറാൻ ടോറസ് (73′, 83′)അലെക്‌സ് ബെയ്‌ന (77′) എന്നിവരാണ് സ്‌പെയിനിന്റെ ഗോളുകൾ നേടിയത്.16 വയസ്സും 61 ദിവസവും പ്രായമുള്ള ബാഴ്‌സലോണ പ്രതിഭയായ ലാമിൻ യമൽ തന്റെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാർട്ടറായി മാറുകയും ചെയ്തു.

ജോർജിയയോട് 7-1ന് എവേ ജയത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ വെള്ളിയാഴ്ച തന്റെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര താരവും ഗോൾ സ്‌കോററും ആയ സ്‌പെയിനിന്റെ യമലിന്റെ മറ്റൊരു റെക്കോർഡാണിത്.ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പത് പോയിന്റുമായി സ്‌പെയിൻ രണ്ടാം സ്ഥാനത്താണ്.സ്കോട്ലൻഡ് ആണ് ഒന്നാം സ്ഥാനത്ത്.

Rate this post