“ഗോട്ട് ഗോൾ സ്കോറർ” : ടോട്ടൻഹാമിനെതിരായ ഹാട്രിക്കിന് ശേഷം ആരാധകർ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ vs ലയണൽ മെസ്സി ചർച്ചയിലേക്ക്
പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ഹാട്രിക്ക് നേടിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും താരതമ്യം ചെയ്യാൻ തുടങ്ങി. 2021-ൽ റെഡ് ഡെവിൾസിന് വേണ്ടി വീണ്ടും സൈൻ ചെയ്തതിന് ശേഷം 37-കാരനായ ഫോർവേഡ് തന്റെ ആദ്യ ഹാട്രിക്ക് നേടി. അവസാന നിമിഷം റൊണാൾഡോ നേടിയ ഹെഡ്ഡർ ഗോളിലാണ് യുണൈറ്റഡ് 3 -2 ന് ജയിച്ചത്.
ശനിയാഴ്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രദ്ധേയമായ പ്രകടനത്തെത്തുടർന്ന് ആരാധകർ വീണ്ടും ആരാണ് മികച്ചവനെന്ന എന്ന തർക്കത്തിൽ ഏർപ്പെട്ടു. പിഎസ്ജി കളിക്കാരനെന്ന നിലയിൽ ലയണൽ മെസ്സിയുടെ മോശം തുടക്കത്തെ റൊണാൾഡോയെ അനുകൂലിക്കുന്ന ആരാധകർ ചൂണ്ടി കാണിക്കുകയും ചെയ്തു. സ്പർസിനെതിരായ മത്സരത്തിന് മുമ്പ് ഗോൾ നേടാൻ റൊണാൾഡോ ബുദ്ധിമുട്ടുകയായിരുന്നു.37 കാരനായ ഫോർവേഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 10 മത്സരങ്ങളിൽ നിന്ന് ഒരു തവണ മാത്രമാണ് സ്കോർ ചെയ്തത്.
എന്നിരുന്നാലും, ഓൾഡ് ട്രാഫോർഡിൽ മൂന്ന് ഗോളുകൾ നേടിയതിനു ശേഷം വീണ്ടും ഗോളുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.റൊണാൾഡോയുടെ ഹാട്രിക്കിന് പിന്നാലെ ഇന്ന് ലീഗ് 1 ൽ എഫ്സി ബോർഡോയെ നേരിടുമ്പോൾ സമ്മർദം ലയണൽ മെസ്സിയിലായിരിക്കും. 34 കാരനായ ഫോർവേഡ് നിലവിൽ ലീഗ് 1 സ്റ്റാൻഡിംഗിൽ ഏറ്റവും താഴെയുള്ള ഒരു ടീമിനെതിരെ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.
2021 ലെ സമ്മറിൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പുതിയ ടീമുകളിൽ ചേർന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൊണാൾഡോ ഗോളുകൾ നേടിയപ്പോൾ, തന്റെ പുതിയ ടീമായ PSG ക്കായി സ്ഥിരതയുള്ള ഫോം കണ്ടെത്താൻ റൊണാൾഡോ പാടുപെടുകയാണ്.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് അഞ്ച് ഗോളുകൾ നേടുകയും PSG ക്കായി 11 അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഈ സീസണിൽ ഇതുവരെ ലീഗ് വണ്ണിൽ മെസ്സി രണ്ട് തവണ മാത്രമാണ് സ്കോർ ചെയ്തത്.
തന്റെ അവസാന ആറ് ലീഗ് മത്സരങ്ങളിൽ ഒരു തവണ സ്കോർ ചെയ്യുകയും ആറ് അസിസ്റ്റുകൾ നൽകുകയും ചെയ്തപ്പോൾ ലയണൽ മെസ്സി അടുത്തിടെ ഫ്രാൻസിൽ തന്റെ ഫോം കണ്ടെത്തിയതായി തോന്നിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ തോൽവി താരത്തിന് മേൽ വീണ്ടും ചോദ്യങ്ങൾ ഉയരുന്നതിന് കാരണമായി.