❝ആഫ്രിക്കയിൽ നിന്നും പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഗോകുലം കേരള❞

ഐ-ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സി കാമറൂൺ സ്വദേശി റിച്ചാർഡ് തോവയെ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു.ഇറ്റാലിയൻ വിൻസെൻസോ ആൽബെർട്ടോ അന്നീസിനു പകരമാണ് അദ്ദേഹം ഗോകുലത്തിന്റെ ചുമതലയേറ്റത്. ഗോകുലത്തിനു ബാക്ക്-ടു-ബാക്ക് ലീഗ് കിരീടങ്ങൾ സമ്മാനിചാണ് ഇറ്റാലിയൻ പരിശീലകൻ മലബാരിയൻസിനോട് വിട പറഞ്ഞത്.

ജർമ്മനിയിൽ നിന്നുള്ള 52 കാരനായ റിച്ചാർഡ് തോവ യുവേഫ പ്രോ-ലൈസൻസ് ഉടമയും 13 തവണ കാമറൂൺ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.അവസാന രണ്ട് വർഷമായി കാമറൂൺ ക്ലബുകൾക്ക് ഒപ്പം ആയിരുന്നു റിച്ചാർഡ് ഉണ്ടായിരുന്നത്. കാമറൂൺ യുവദേശീയ ടീമുകളെ റിച്ചാർഡ് ടൊവ പരിശീലിപ്പിച്ചിട്ടുണ്ട്. കാമറൂൺ സീനിയർ ടീമിൽ ടെക്നിക്കൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്. ഗോകുലം കേരള എഫ്‌സിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ടോവ പറഞ്ഞു.

“ഇന്ത്യൻ ഫുട്‌ബോളിൽ ഉയർന്ന വിജയം നേടിയ ക്ലബ്ബാണ് ഗോകുലം . ക്ലബ്ബിന്റെ വിജയ സ്‌ട്രീക്കുകൾ ഇനിയും തുടരുമെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു പുതിയ വെല്ലുവിളിയായിരിക്കും, നമുക്ക് ഒരുമിച്ച് കൂടുതൽ ട്രോഫികൾ നേടാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു”അദ്ദേഹം കൂട്ടിച്ചേർത്തു.ബുണ്ടസ്‌ലിഗയുടെ രണ്ടാം ഡിവിഷനിലാണ് ടോവ തന്റെ കളിജീവിതത്തിന്റെ ഒരു പ്രധാന ഭാഗം ചെലവഴിച്ചത്.ഫുട്ബോൾ ലൈസൻസ് നേടി, വിവിധ ക്ലബ്ബുകളുടെ പരിശീലകനായി. 2010-ൽ അദ്ദേഹം ദേശീയ U-17 പരിശീലകനായി കാമറൂണിലേക്ക് മടങ്ങി.

കാമറൂണിലെ വിവിധ ക്ലബ്ബുകൾക്കൊപ്പം നിരവധി തവണ പ്രവർത്തിച്ചതിന് ശേഷം, 2016-17-ൽ ദേശീയ ടീമിന്റെ സീനിയർ പുരുഷ ടീമിന്റെ സാങ്കേതിക സ്റ്റാഫിൽ അംഗമായി. മൂന്ന് വർഷമായി കാമറൂൺ അണ്ടർ-23 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ടോവ, കഴിഞ്ഞ രണ്ട് വർഷമായി കാമറൂണിലെ വിവിധ ഫസ്റ്റ് ഡിവിഷൻ ടീമുകളെ പരിശീലിപ്പിച്ചു.1990-ലെ ലോകകപ്പിലേക്ക് കാമറൂണിന് യോ​ഗ്യത നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു റിച്ചാർഡ്. എന്നാൽ പരുക്കിനെത്തുടർന്ന് താരത്തിന് ലോകകപ്പ് കളിക്കാനായില്ല.