❝റൊണാൾഡോയും മെസ്സിയും കളിക്കുന്ന ഫിഫ സംഘടിപ്പിക്കുന്ന സെവൻസ് മത്സരം❞ 

കേരളത്തിലെ ‘സെവൻസ്’ ഫുട്‌ബോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫിഫ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരടങ്ങിയ ടീമുകളുമായി മത്സരങ്ങൾ സംഘടിപ്പിക്കുമോ?.ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ എട്ട് ‘സെവൻസ്’ ടീമുകളെ തെരഞ്ഞെടുത്ത് ഒരു ഓൺലൈൻ വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഇത് കാണുമ്പോൾ ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഉയരുന്ന ചോദ്യമാണിത്.ലോക ഫുട്ബോളിലെ മഹാരഥന്മാർ കേരളത്തിന്റെ സ്വന്തം സെവൻസ് ഫുട്ബോൾ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ആരാധകർ ആവേശകൊടുമുടിയിലെത്തും.

ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീം ബ്രൂണോ ഫെർണാണ്ടസിനെതിരെയും റൊണാൾഡോയുടെ ടീം കാസെമിറോയുടെ ടീമിനെതിരെയും നെയ്മറുടെ ടീം എംബാപ്പെയ്‌ക്കെതിരെയുമാണ് മത്സരിച്ചത്.ഫിഫ പ്ലസ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മൈതാനം’ എന്ന ഡോക്യുമെന്ററിയുടെ മുന്നോടിയായാണ് ഫിഫ വോട്ടെടുപ്പ് നടത്തുന്നത്. കേരളീയരുടെ ഫുട്ബോളിനോടുള്ള അഭിനിവേശം, കളിയോടുള്ള ഇഷ്ടം, സംസ്ഥാനത്തെ താരങ്ങൾ, പ്രശസ്തമായ മലപ്പുറത്തെ ‘സെവൻസ്’ എന്നിവയെക്കുറിച്ച് ഡോക്യുമെന്ററി സംസാരിക്കുന്നു.

ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ, കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച്, സ്റ്റാർ പ്ലെയർ സഹൽ അബ്ദുൾ സമദ്, കൂടാതെ കേരള ഫുട്‌ബോളിലെ പ്രശസ്തരായ പേരുകൾ മലയാളികളുടെ കായികവിനോദത്തെക്കുറിച്ച് സംസാരിക്കുന്ന ഡോക്യുമെന്ററിയിൽ വരുന്നുണ്ട് .സെവൻസിനെക്കുറിച്ച് സംസാരിച്ച ഇവാൻ വുകോമനോവിച്ച് പറഞ്ഞു, “ഇത് നിരവധി യുവ കളിക്കാരെ വികസിപ്പിക്കുന്നു. സെവൻ-എ-സൈഡ് ഒരു മികച്ച ഗെയിമാണ്. ഇത് യഥാർത്ഥത്തിൽ കൂടുതൽ മികച്ച കളിക്കാരെ സൃഷ്ടിക്കുന്ന തരത്തിലുള്ള ഫുട്ബോൾ ആണ്.ട്വിറ്റർ വോട്ടെടുപ്പിൽ നാലായിരത്തിലധികം വോട്ടുകൾ പോൾ ചെയ്തു, അത് ഇന്ന് അവസാനിക്കും.

RISE വേൾഡ് വൈഡ് നിർമ്മിച്ച വീഡിയോ, രസകരമായ ചില കഥകളിലൂടെ ഫുട്ബോളിനോടുള്ള കേരളത്തിന്റെ അഭിനിവേശത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 50 വർഷമായി കൊച്ചിയിൽ വളർന്നുവരുന്ന ഫുട്ബോൾ താരങ്ങളെ പരിശീലിപ്പിക്കുന്ന റൂഫസ് ഡിസൂസയെ നമുക്ക് കാണാം . കേരള ഫുട്‌ബോളിന്റെ നഴ്‌സറിയായി മാറിയ തിരുവനന്തപുരത്തിനടുത്തുള്ള മത്സ്യബന്ധന കുഗ്രാമമായ പൊഴിയൂരിനെ പരിചയപ്പെടാം.ഗോകുലം കേരളയുടെ വനിതാ ടീമിനെക്കുറിച്ചും മലപ്പുറത്ത് കളിക്കുന്ന സെവൻസ് എന്ന തനത് ഫുട്ബോൾ ബ്രാൻഡിനെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്.

https://www.fifa.com/fifaplus/en/watch/movie/2ARQQb0UwgKBAKWj4WZrT