പപ്പു ഗോമസിന്റെ ഡാൻസും, സിമിയോണിയും പിന്നെ മെസ്സിയും!

കഴിഞ്ഞ ചൊവ്വാഴ്ച ഇറ്റലിയിൽ നിന്നും സ്പെയിനിലേക്കൊരു ട്രാൻസ്ഫെറുണ്ടായി. അറ്റ്ലാന്റയുടെ അർജന്റൈൻ അറ്റാക്കിങ് മിഡ്ഫീൽഡറായ പപ്പു ഗോമസിന്റെ സ്പെയിൻ വമ്പന്മാരായ സെവില്ലയിലേക്കുള്ള കൂടുമാറ്റമായിരുന്നു അത്.

കുറച്ചു ദിവസങ്ങളിലായി പപ്പു ഗോമസ് സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായി കൊണ്ടിരിക്കികയാണ്. താരം ഡ്രെസ്സിങ് റൂമിൽ വച്ചു ഒന്നു നൃത്തം വെച്ചതാണ്, പക്ഷെ 32കാരന്റെ ചടുലമായ കളിയിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

താരത്തിന്റെ പുതിയ ടീമിലൂടെ തന്റെ ദേശിയ ടീമിലെ സഹ താരമായ ബാഴ്‌സ ഇതിഹാസം മെസ്സിക്കെതിരെ കളിക്കേണ്ടി വരും. പിൽകാലത്ത് പപ്പു മെസ്സിക്കൊപ്പം പരിശീലനം നടത്തുന്നതിലേ തന്നെ ബുദ്ധിമുട്ടെന്താണെന്നു വ്യക്തമാക്കിയിരുന്നു.

“ഞാൻ അന്ന് പന്തിൽ തൊട്ടിട്ടില്ല. ഞാനെങ്ങാനും പന്തിനു നേരെ ചെന്നാൽ പന്തവിടെയുണ്ടാവില്ല.” പപ്പു ടി.വയ്.സി സ്പോർട്സിനോട് പറഞ്ഞു.

സാൻ ലോറൻസോയിൽ കളിക്കുന്ന കാലത്ത് ഗോമസ് സിമിയോണിയുടെ കീഴിലും കളിച്ചിട്ടുണ്ട്. അത്ലറ്റികോയുടെ മാനേജർ തന്റെ കരിയറിൽ വരുത്തിയ മാറ്റങ്ങളേ കുറിച്ചും താരം സംസാരിച്ചു.

” ‘യൂറോപ്പിൽ നി സ്‌ട്രൈക്കറായിട്ടല്ല കളിക്കുക,നി ഒരു വിങ്ങറാവും.’ സിമിയോണി എന്നോട് പറഞ്ഞു.”

“ഞാൻ വിങ്ങിൽ കളിക്കുകയാണെങ്കിൽ നന്നായി ക്ഷീണിക്കും. ഞാൻ സിമിയോണിയോട് പറഞ്ഞു. എനിക്ക് പ്രതിരോധിക്കുകയും വേണ്ട! പക്ഷെ സിമിയോണി എന്നെ വിങ്ങിൽ തന്നെ കളിപ്പിച്ചു.”

“ചോലോയുമായി കുറെ തവണ കൂട്ടി മുട്ടി, പക്ഷെ അവസാനം എനിക്ക് മനസ്സിലായി സിമിയോണിയുടെ തീരുമാനം ശെരിയാണെന്ന്.”

പപ്പുവിനി ലാ ലീഗയിൽ പുതിയൊരു അംഗത്തിനൊരുങ്ങുകയാണ്. സേവില്ലയുടെ മണ്ണിൽ നിന്ന് പരിചയക്കാർക്കെതിരെ കളിക്കുമ്പോൾ ഭൂതകാലം താരത്തെ വേട്ടയാടുമോ? ഇറ്റലിയിൽ കളിയെ ആസ്വദിച്ചു പ്രണയിച്ചു ഫുട്‌ബോൾ കൊണ്ട് ചിത്രം വരച്ചിരുന്ന പപ്പുവിന്റെ ബൂട്ടുകളിൽ നിന്നും ഇനിയും വെടിയുണ്ടകൾ വരുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

Rate this post