അങ്ങനെ സംഭവിച്ചാൽ അതൊരു അസാധാരണമായ വിപ്ലവമായിരിക്കും : മെസ്സിയെ കുറിച്ച് ഹിഗ്വയ്ൻ
മുപ്പത്തിയഞ്ചാം വയസ്സിലും മെസ്സിയുടെ പ്രകടന മികവിന് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല എന്നാണ് ഈ സീസണിലെ മെസ്സിയുടെ പ്രകടനങ്ങൾ തെളിയിക്കുന്നത്. ഈ സീസണോടുകൂടി മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. താരം ഇനി എങ്ങോട്ട് എന്നുള്ളത് ഇപ്പോൾതന്നെ ഫുട്ബോൾ വേൾഡ് ചർച്ച ചെയ്തു തുടങ്ങി.
താരത്തെ നിലനിർത്താൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. താരത്തെ തിരികെയെത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട്.വേൾഡ് കപ്പിന് ശേഷം മാത്രമേ അതിനെ കുറിച്ച് ചിന്തിക്കൂ എന്നാണ് മെസ്സിയുടെ നിലപാട്. എന്നാൽ മെസ്സി MLS ലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്. തനിക്ക് വിരമിക്കുന്നതിന് മുന്നേ MLS ൽ കളിക്കാൻ ആഗ്രഹം ഉണ്ട് എന്നുള്ളത് മെസ്സി നേരത്തെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
MLS ക്ലബ്ബായ ഇന്റർ മിയാമിക്ക് മെസ്സിയെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട്.ഡേവിഡ് ബെക്കാമിന്റെ കൂടി ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റർ മിയാമി. മാത്രമല്ല മുൻ അർജന്റൈൻ സൂപ്പർ താരമായിരുന്ന ഹിഗ്വയ്ൻ ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. മെസ്സി ഇവിടേക്ക് വരികയാണെങ്കിൽ അതൊരു അസാധാരണമായ വിപ്ലവം ആയിരിക്കുമെന്നാണ് ഹിഗ്വയ്ൻ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
❗Gonzalo Higuaín with Lionel Messi and the rest of the Argentina national team. 🇦🇷 pic.twitter.com/oTwMWD6dzo
— FC Barcelona Fans Nation (@fcbfn_live) September 22, 2022
‘ ഇവിടെ ഇന്റർ മിയാമിയുടെ സ്റ്റേഡിയത്തിൽ അദ്ദേഹം പരിശീലനം നടത്തിയിട്ടുണ്ട്. ഈ സ്ഥലത്തെ നന്നായി അറിയുന്ന ഒരു വ്യക്തിയാണ് മെസ്സി. മെസ്സി മറഡോണയെ പോലെയാണ്. എല്ലായിടത്തും ജീവിക്കാൻ അദ്ദേഹത്തിന് കഴിയണമെന്നില്ല. തീരുമാനമെടുക്കേണ്ടത് മെസ്സിയാണ്. പക്ഷേ മെസ്സി ഇങ്ങോട്ട് വരികയാണെങ്കിൽ അത് അസാധാരണമായ ഒരു വിപ്ലവത്തിന് കാരണമാകും. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല ‘ ഹിഗ്വയ്ൻ പറഞ്ഞു.
Gonzalo Higuaín with Lionel Messi and the rest of the Argentina national team. 🇦🇷 pic.twitter.com/CgclHBoQzQ
— Roy Nemer (@RoyNemer) September 22, 2022
മെസ്സിയും ഹിഗ്വയ്നും ദീർഘകാലം അർജന്റീനയുടെ ദേശീയ ടീമിനുവേണ്ടി ഒരുമിച്ച് കളിച്ചവരാണ്. 2020 മുതലാണ് ഹിഗ്വയ്ൻ ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു തുടങ്ങിയത്. ഇവിടെ ആകെ 66 മത്സരങ്ങൾ കളിച്ച താരം 26 ഗോളുകൾ നേടിയിട്ടുമുണ്ട്.