അർജന്റീനയിൽ കവാനിയുടെ മാസ്മരിക ഗോൾ, തലയിൽ കൈവച് ആരാധകർ | Edison Cavani

അർജന്റീന ലീഗിലെ ടീമായ ബോക്ക ജൂനിയഴ്സിനു വേണ്ടിയാണ് ഉറുഗ്വ സൂപ്പർ താരമായ എഡിസൺ കവാനി നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം ടീമിനുവേണ്ടി എട്ടോളം മത്സരങ്ങളിൽ കളിച്ചത് നാല് തവണയാണ് എതിർവല കുലുക്കിയത്. ഉറുഗ്വയുടെ സൂപ്പർ താരങ്ങളിൽ ഒരാളായ കവാനി നിലവിൽ നേടിയ ഗോളാണ് സോഷ്യൽ മീഡിയകളിൽ തരംഗം ആവുന്നത്.

അർജന്റീന ലീഗിൽ സെൻട്രൽ നോർടിനെതീരെ ഇന്ന് കളിച്ച ബോക ജൂനിയർസ് എതിരില്ലത്ത മൂന്നു ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ 10 മത്സരങ്ങളിൽ നിന്നും 16 പോയിന്റ് ഉള്ള ടീം ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്നത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ സ്വന്തമാക്കിയത് കവാനിയാണ്.

ബോക ജൂനിയർസിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 17മിനിറ്റിൽ എഡിസൺ കവാനി ഗോൾ നേടിയതോടെ ആദ്യപകുതിയിൽ ഒരു ഗോൾ ലീഡ് എടുത്ത ഹോം ടീം രണ്ടാം പകുതിയുടെ 56 മിനിറ്റൽ കവാനി നേടുന്ന കിടിലൻ ഗോളിൽ ലീഡ് ഉയർത്തി. 74മിനിറ്റിൽ മെറിൻഷ്യൽ കൂടി ഗോൾ നേടിയതോടെ ലീഡ് മൂന്നായി ഉയർന്നു. അവസാന വിസിൽ ഉയരുമ്പോൾ ഹോം സ്റ്റേഡിയത്തിൽ മൂന്നു ഗോൾ വിജയം സ്വന്തമാക്കിയാണ് ടീം കളിയവസാനിപ്പിച്ചത്.

അതേസമയം മത്സരത്തിന്റെ 56മിനിറ്റിൽ മനോഹരമായ പാസിങ് ഗെയിമിലൂടെ എതിർഗോൾമുഖത്തേക്ക് കുതിച്ച ബോക ജൂനിയർസിനു വേണ്ടി എഡിസൺ കവാനി നേടിയത് കിടിലൻ ബൈസികിൽ കിക്ക് ഗോളാണ് നിലവിലെ ചർച്ച വിഷയം. ഉയർന്നുവന്ന പന്തിനെ മനോഹരമായി വലയിലെത്തിച്ച താരത്തിന്റെ ഗോൾവീഡിയോയും വൈറലാണ്. ഈ സീസണിൽ ഗോളുകൾ കണ്ടെത്തി ഫോമിലേക്കുയരുകയാണ് കവാനി.

5/5 - (1 vote)