‘ഇപ്പോൾ പരിക്ക് പറ്റിയത് നല്ലതായി ‘: അർജന്റീന ടീമിൽ ലയണൽ മെസ്സി കളിക്കാതിരിക്കുന്നതിനെക്കുറിച്ച് ഡി മരിയ | Lionel Messi

ഈ മാസം ആദ്യം നാഷ്‌വില്ലെയ്‌ക്കെതിരായ ഇൻ്റർ മിയാമിയുടെ കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിനിടെ പരിക്കേറ്റതിനാൽ അർജന്റീന നായകൻ ലയണൽ മെസ്സിക്ക് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും പിന്മാറേണ്ടി വന്നു. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ അര്ജന്റീന എൽ സാൽവഡോറിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളാണ് അർജന്റീനയുടെ മൂന്നു ഗോളുകൾ നേടിയത് എന്ന പ്രത്യേകതയും മത്സരത്തിണ്ടായിരുന്നു. തകർപ്പൻ ജയത്തോടെ കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പുകൾ അര്ജന്റീന ശക്തമാക്കുകയും ചെയ്തു. ലയണൽ മെസ്സിയുടെ പരിക്ക് അർജൻ്റീനയ്ക്ക് അനുഗ്രഹമാണെന്ന് സഹ താരം ഏയ്ഞ്ചൽ ഡി മരിയ പറഞ്ഞു.

” ലിയോയെ എപ്പോഴും മിസ് ചെയ്യുന്നു.ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ അദ്ദേഹത്തോടൊപ്പം പരിശീലിപ്പിക്കാനും കളിക്കാനും കഴിയുന്നത് മികച്ച അനുഭവമാണ്.അദ്ദേഹത്തിന് ഇപ്പോൾ ഈ പരിക്ക് സംഭവിച്ചത് അത്ര നല്ല കാര്യമല്ല എന്നാൽ നമ്മൾ ശാന്തരായിരിക്കണം.അത് ഇപ്പോൾ സംഭവിച്ചതാണ് നല്ലത്, കോപ്പ അമേരിക്കയിൽ അദ്ദേഹം സുഖമായിരിക്കും ” ഡി മരിയ പറഞ്ഞു.

എൽ സാൽവഡോറിനെ അവരുടെ സൗഹൃദ ഏറ്റുമുട്ടലിൽ 3-0 ന് തോൽപ്പിച്ച ശേഷം, ലാ ആൽബിസെലെസ്റ്റെ അടുത്തതായി ചൊവ്വാഴ്ച കോസ്റ്റാറിക്കയ്‌ക്കെതിരെ കളിക്കും.കോപ്പ അമേരിക്ക 2024 ജൂൺ 20 മുതൽ ജൂലൈ 14 വരെ നടക്കും. അമേരിക്കയിലെ 14 നഗരങ്ങളിലായാണ് ടൂർണമെൻ്റ് നടക്കുന്നത്.

4/5 - (2 votes)