ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ ഏഴാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ 2007 മുതൽ പോർച്ചുഗലിൻ്റെ ഐക്കണിക് നമ്പർ.7 ജേഴ്സി ധരിക്കുന്ന രണ്ടാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് ബ്രാഗ വിംഗർ ബ്രൂമ.മത്സരം ആരംഭിച്ചത് ബെഞ്ചിണ് നിന്നാണെങ്കിലും രണ്ടാം പകുതിയിൽ മാനേജർ റോബർട്ടോ മാർട്ടിനെസ് കൊണ്ടുവന്നതിന് ശേഷം ബ്രൂമ കാര്യമായ സ്വാധീനം ചെലുത്തി.

ബ്രൂണോ ഫെർണാണ്ടസിൻ്റെ അസിസ്റ്റിനെ തുടർന്നാണ് അദ്ദേഹം പോർച്ചുഗലിൻ്റെ നാലാം ഗോൾ നേടിയത്.യൂറോ 2024-ലെ റോബർട്ടോ മാർട്ടിനെസിൻ്റെ 32 കളിക്കാരുടെ ടീമിൽ ഇടം നേടിയെങ്കിലും അൽ-നാസറിന് വേണ്ടി കളിച്ചതിന് ശേഷം 39 കാരനായ താരം വിശ്രമത്തിലായിരുന്നു.

ജർമ്മനിയിൽ നടക്കുന്ന അവസാന മേജർ ടൂർണമെൻ്റിന് മുന്നോടിയായി വിശ്രമിക്കാനും പരിക്കുകൾ തടയാനും റൊണാൾഡോ ഇപ്പോൾ സൗദി അറേബ്യയിൽ കുടുംബത്തോടൊപ്പം ആഡംബരപൂർണ്ണമായ കുടുംബ അവധി ആസ്വദിക്കുകയാണ്. ഗുയിമാരേസിലെ എസ്റ്റാഡിയോ ഡോം അഫോൺസോ ഹെൻറിക്‌സിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പോർച്ചുഗൽ സ്വീഡനെ 5-2ന് പരാജയെപ്പെടുത്തി.

മാഞ്ചസ്റ്റർ സിറ്റിയുടെ മാത്യൂസ് നൂൺസ് ഉൾപ്പെടെ അഞ്ച് വ്യത്യസ്ത ഗോൾ സ്കോറർമാർ പോർച്ചുഗലിന് ഉണ്ടായിരുന്നു. എന്നാൽ സ്ലോവേനിയയ്‌ക്കെതിരെ റൊണാൾഡോ ടീമിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബ്രൂമ തൻ്റെ പതിവ് നമ്പർ 17 ജേഴ്‌സിയിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്.

5/5 - (1 vote)