ഡിബ്രുയിന്റെ പ്രശ്നത്തെക്കുറിച്ച് ഗാർഡിയോള, അർജന്റീന താരത്തിന് പെപ്പിന്റെ പ്രശംസ.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടന്ന ആവേശകരമായ ക്ലാസിക്കോ പോരാട്ടത്തിൽ പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി യുർഗൻ ക്ളോപ്പിന്റെ ലിവർപൂളുമായി ഒരു ഗോളിന്റെ സമനിലയിലാണ് ലിവർപൂളിന്റെ ഹോം സ്റ്റേഡിയമായ ആൻഫീൽഡിൽ പിരിഞ്ഞത്. ആദ്യപകുതിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരമായ റോഡ്രിയാണ് ആൻഫീൽഡിൽ ആദ്യഗോൾ നേടുന്നത്.

എന്നാൽ രണ്ടാം തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ലിവർപൂളിന്റെ അർജന്റീന താരമായ മാക് അല്ലിസ്റ്റർ ലിവർപൂളിന് സമനില സ്വന്തമാക്കി കൊടുത്തു. മത്സരത്തിനിടെ കെവിൻ ഡി ബ്രൂയ്നെയെ പിൻവലിച്ചപ്പോൾ വളരെയധികം നിരാശ പ്രകടിപ്പിച്ചാണ് താരം മടങ്ങിയത്. സിറ്റി പരിശീലകനോടും താരം നിരാശ പ്രകടിപ്പിക്കുന്നത് നമ്മൾ കണ്ടു.

എന്നാൽ മത്സരശേഷം സംസാരിച്ച സിറ്റി പരിശീലകൻ ഡി ബ്രൂയ്നെ ഇപ്പോൾ സന്തോഷവാനാണെന്നും പിൻവലിച്ചപ്പോൾ നിരാശ പ്രകടിപ്പിച്ചത് കണ്ടതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. തങ്ങൾക്ക് ബോൾ നിലനിർത്തി കളിക്കാൻ കഴിയാത്തത് കൊണ്ടാണ് ഡി ബ്രൂയ്നെയെ പിൻവലിച്ചു തന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്തിയതെന്നും താരം സബ് കയറിയതിന് ശേഷം അക്കാര്യം ശെരിയായെന്നും പിൻവലിച്ചതിന് കാരണമായി ഗാർഡിയോള പറഞ്ഞു.

ലിവർപൂളിന്റെ ഹോം സ്റ്റേഡിയമായ ആൻഫീൽഡിൽ ക്ളോപ്പിന്റെ ടീമിനെ നേരിടുന്നത് സുനാമിയെ നേരിടുന്നത് പോലെയാണെന്നും ഗാർഡിയോള വിശേഷണം നൽകി. ലിവർപൂളിന്റെ അർജന്റീന താരമായ മാക് അല്ലിസ്റ്ററും എൻഡോയും രണ്ടാം പകുതിയിൽ നടത്തിയ പ്രകടനത്തെ അഭിനന്ദിച്ച സിറ്റി പരിശീലകൻ നന്നായി പാസുകൾ ചെയ്യുവാനും എല്ലായിടത്തും കളിക്കാൻ കഴിവുള്ള ക്വാളിറ്റി താരങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്.

2.1/5 - (14 votes)