ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി ഒരു സെൻസേഷണൽ സ്കോറിംഗ് റെക്കോർഡ് നേടിയ എർലിംഗ് ഹാലാൻഡിന് യൂറോപ്പിലെ ചില മുൻനിര ക്ലബ്ബുകളുടെ നോട്ടപുള്ളിയായിരുന്നു.റയൽ മാഡ്രിഡ്, ബാഴ്സലോണ, ബയേൺ മഞ്ച്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നിവിടങ്ങളിലേക്കുള്ള നീക്കവുമായി നോർവീജിയൻ ഫോർവേഡ് ബന്ധപ്പെട്ടിരുന്നു.ഡോർട്ട്മുണ്ട് സ്ട്രൈക്കറുടെ നിലവിലെ ഡോർട്ട്മുണ്ടുമായുള്ള കരാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ബൈഔട്ട് ക്ലോസ് ഉണ്ട്, അത് 75 മില്യൺ യൂറോയ്ക്കും (64 മില്യൺ/$ 88 മില്യൺ) € 100 മില്യണിനും ഇടയിൽ ആണ്. അത് ലഭിച്ചാൽ താരത്തെ ക്ലബ് റിലീസ് ചെയ്യും.പ്രസ്തുത ക്ലോസ് അടുത്ത സീസണിൽ സജീവമാകും, അതിനർത്ഥം യൂറോപ്പിലെ എല്ലാ മുൻനിര ക്ലബ്ബുകളെല്ലാം നോർവീജിയന് വേണ്ടി ശ്രമം നടത്തും.
എന്നാൽ ദി ഡെയ്ലി മിററിന്റെ റിപ്പോർട്ട് പ്രകാരം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നോർവീജിയൻ സ്ട്രൈക്കർക്കായി 292 മില്യൺ പൗണ്ടിന്റെ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. റയലിന്റെ പ്രധാന ലക്ഷ്യമായ കൈലിയൻ എംബാപ്പെക്ക് പുറമെയാണ് അവർ ഹാളണ്ടിനെ സ്വന്തമാക്കാനൊരുങ്ങുന്നത്.റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് ഇരു യുവ സൂപ്പർ താരങ്ങളെയും ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.292 മില്യൺ പൗണ്ടിന്റെ പാക്കേജിൽ 63 മില്യൺ പൗണ്ട് ട്രാൻസ്ഫർ ഫീസ് ഉൾപ്പെടും, അത് റിലീസ് ക്ലോസ് ആയി കണക്കാക്കുന്നു. വേനൽക്കാലത്ത് ആറ് വർഷത്തെ കരാറിൽ ഹാലൻഡുമായി ഒപ്പിടാൻ മാഡ്രിഡ് ആഗ്രഹിക്കുന്നു, ബാക്കി തുകയായ 200 മില്യൺ പൗണ്ടിൽ കൂടുതൽ അവന്റെ വേതനവും ബോണസും ആയിരിക്കും.
“നിങ്ങൾ എവിടെ പോയാലും പ്രശ്നമില്ല, എല്ലാവരും എർലിംഗ് ഹാലൻഡിനെക്കുറിച്ച് സംസാരിക്കുന്നു. എനിക്കറിയാവുന്ന ഒരേയൊരു കാര്യം റയൽ മാഡ്രിഡിന് അദ്ദേഹത്തിന്റെ സൈനിംഗിൽ താൽപ്പര്യമുണ്ടെന്ന് മാത്രമാണ്’ കഴിഞ്ഞ മാസം, ഡോർട്ട്മുണ്ട് സിഇഒ ഹാൻസ്-ജോക്കിം വാട്സ്കെ പറഞ്ഞു. തന്റെ നിലവിലെ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് തന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ തീരുമാനമെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് എർലിംഗ് ഹാലൻഡ് പ്രഖ്യാപിച്ചതിന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ റിപ്പോർട്ട് വരുന്നത്.ബൊറൂസിയ ഡോർട്ട്മുണ്ടിനോടുള്ള ബഹുമാനം കാരണം കഴിഞ്ഞ ആറ് മാസമായി തന്റെ ഭാവിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ഹാലൻഡ് പറഞ്ഞു.എന്നാൽ തീരുമാനം എടുക്കാൻ ക്ലബ് തന്നെ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ബുൾ സാൽസ്ബർഗിനൊപ്പം ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂറോപ്പിലെ മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ഹാലൻഡ്. വെറും 27 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ നേടിയ അദ്ദേഹത്തിന് ഏഴ് അസിസ്റ്റുകൾ നേടാനും കഴിഞ്ഞു. ഡോർട്മുണ്ടിനായി 77 മത്സരങ്ങളിൽ നിന്നായി 78 ഗോളുകളും 21 അസിസ്റ്റുകളും 21 കാരൻ നേടിയിട്ടുണ്ട്.അതിനാൽ യൂറോപ്പിലെ മുൻനിര ക്ലബ്ബുകളെല്ലാം അദ്ദേഹത്തിന്റെ കൈയൊപ്പ് ലഭിക്കുന്നത് ശ്രമിക്കുന്നത് അൽഭുതകരമല്ല.