“ഖബ്രക്കും, കരൺജിത്തിനും ഹൈദെരാബാദിനെതിരെയുള്ളത് സ്പെഷ്യൽ ഫൈനൽ”

ആറു വർഷത്തെ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ചങ്ക് പറിച്ചു സ്നേഹിക്കുന്ന ആരാധകർക്ക് വേണ്ടിയുള്ളതെയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഈ ഫൈനൽ പ്രവേശനം. മുൻ വര്ഷങ്ങളിലെ പിഴവുകൾ എല്ലാം തിരുത്തിയ ബ്ലാസ്റ്റേഴ്‌സ് ആധികാരികമായാണ് ഇത്തവണ ഫൈനലിലെത്തിയത്. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ടീമുകൾക്കായി ഫൈനൽ കളിച്ചവരുടെ സംഗമമാണ് ഇത്തവണത്തെ കേരളാ ബ്ലാസ്റ്റേർസ് ടീം.കെ പ്രശാന്ത്, ഖബ്ര, കരൺജിത്ത്, നിഷു കുമാർ, ഗിൽ, ചെഞ്ചോ എന്നിവരാണ് കേരളാ ബ്ലാസ്റ്റേസ്, ചെന്നൈയിൻ എഫ്.സി, ബെംഗലൂരു എഫ്.സി ടീമുകൾക്കൊപ്പം മുമ്പ് ഐ.എസ്.എൽ ഫൈനൽ കളിച്ചിട്ടുള്ളത്. ഇതിൽ ഖബ്ര,കരൺജിത്ത് എന്നിവർ നാലാമത്തെ ഫൈനലാണ് കളിയ്ക്കാൻ ഒരുങ്ങുന്നത്.

പ്രധാന ഗോൾ കീപ്പർ ആൽബിനോ ഗോമസിന് പരിക്കേറ്റ സാഹചര്യത്തിൽ ടീമിലെത്തിയ താരമാണ് കരൺജിത്ത്.35കാരനായ കരൺ ജിത് രണ്ട് തവണ ചെന്നൈയിനൊപ്പം ഐ എസ് എൽ കിരീടം നേടിയ താരമാണ് .2017-18 സീസണിൽ ഏഴു ക്ലീൻ ഷീറ്റ് സ്വന്തമാക്കി ചെന്നൈയിന് കിരീടം നേടിക്കൊടുക്കന്നതിൽ പ്രധാന പങ്ക് കരൺജിത് വഹിച്ചിരുന്നു. ചെന്നൈക്കൊപ്പമാണ് കരൺജിത്ത് മൂന്നു ഫൈനലും കളിച്ചത്.

ഖബ്ര ചെന്നൈയിൻ എഫ്.സി ക്കും ബെംഗലൂരു എഫ്.സിക്കുമൊപ്പം കപ്പ് നേടിയ ടീമിലുണ്ടായിരുന്നു. ഖബ്രയുടെ നാലാമത് ഐ.എസ്.എൽ ഫൈനലാണിത്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നാടത്തിയ താരമാണ് ഖബ്ര. ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാമത്തെ കിരീടമാണ് ഖബ്ര ലക്ഷ്യമിടുന്നത്.2015ല്‍ ചെന്നൈ ഐഎസ്എല്ലില്‍ മുത്തമിട്ടപ്പോള്‍ നിര്‍ണായ സാന്നിധ്യമായി ഖബ്ര. 2017 ൽ ബാംഗ്ലൂർ എഫ്സിയുടെ ഭാഗമായ ഖബ്രയെ 2021 ൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.

Rate this post