“മലയാളി സൂപ്പർ താരത്തിന്റെ അഭാവം ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറുമോ ?”

ഞായറാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോൾ മലയാളി താരം സഹൽ അബ്ദുൾ സമദ് കലാശപ്പോരാട്ടത്തിന് ഇറങ്ങുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ.ജാംഷെഡ്പൂരിനെതിരെയുള്ള സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത് സഹലായിരുന്നു.

എന്നാൽ രണ്ടാം പാദത്തിൽ പരിക്കുമൂലം സഹലിനു കളിക്കാൻ സാധിച്ചില്ല.സഹലിനെ അഭാവം രണ്ടാം പാദത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുമോ എന്ന് പോലും പലരും ആശങ്കപ്പെട്ടെങ്കിലും അതിനെഎല്ലാം മറികടന്ന് കലാശ പോരാട്ടത്തിലേക്ക് യോഗ്യത ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായി.

എന്നാൽ പുറത്ത് വരുന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അത്ര സന്തോഷകരമായ വാർത്തയല്ല. പരിക്കിൽ നിന്നും പൂർണമായും മുക്തനാവാത്ത സഹൽ ഹൈദരാബിദിനെതിരെയുള്ള ഫൈനൽ പോരാട്ടത്തിൽ കളിക്കില്ല.ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് സഹൽ അബ്ദുൽ സമദിനെ പുറത്ത് ഇരുത്തുന്നത്. കെബിഎഫ്‌സി അസി കോച്ച് ഇഷ്ഫാഖ് അഹമ്മദ് ഈ വാർത്ത സ്ഥിതീകരിക്കുകയും ചെയ്തു .”ഞങ്ങൾക്ക് തീർച്ചയായും അവനെ മിസ് ചെയ്യും. അവൻ ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹം മികച്ച ഫോമിലാണ്” ഇഷ്ഫാഖ് കൂട്ടിച്ചേർത്തു.

തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണിലൂടെയാണ് സഹൽ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ജാംഷെഡ്പൂരിനെ തിരെയുള്ള സെമിയിലെ ഗോളുൾപ്പെടെ ആറു ഗോളുകൾ താരം നേടിയിട്ടുണ്ട്. സഹലിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവുമോ എന്ന് കണ്ടറിഞ്ഞു കാണണം . ഐഎസ്എ ൽ കഴിഞ്ഞതിനു ശേഷമുള്ള ഇന്ത്യയുടെ മത്സരങ്ങളും സഹലിനു നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Rate this post