“ഇവാൻ വുകൊമാനോവിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഇന്ത്യൻ നട്ടെല്ല്”

നാളെ നടക്കുന്ന ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന പോരാട്ടത്തിലാണ് എല്ലാ ഫുട്ബോൾ പ്രേമികളുടെയും ശ്രദ്ധ. കന്നി കിരീടത്തിനായി മത്സരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ് സിയും ഇന്ത്യൻ സൂപ്പർ ലീഗിന്റെ കൊമ്പു കോർക്കും. ബ്ലാസ്റ്റേഴ്‌സ് മൂന്നാം തവണ ഭാഗ്യ പരീക്ഷണത്തിനായി ഇറങ്ങുമ്പോൾ ആദ്യ ഫൈനലാണ് ഹൈദരാബാദിന്റെ .

ഇരു ടീമുകളും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നാളെ ഫൈനലിനിറങ്ങുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ അനുകൂലമാകുന്ന ഘടകം സ്റ്റേഡിയം നിറക്കാനൊരുങ്ങുന്ന ആവരുടെ ആരാധകരാണ്. ഫൈനലിലേക്കുള്ള കൂടുതൽ ടിക്കറ്റും സ്വന്തമാക്കിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ്. ഈ സീസണിൽ എല്ലാ ടീമുകളുടെയും മനസ്സിലാവും അവർ വിദേശ താരങ്ങളെ എത്ര ആശ്രയിച്ചു എന്നത്. ബ്ലാസ്റ്റേഴ്സും മുന്നേറ്റ നിരയിൽ വിദേശ താരങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ മിഡ്ഫീൽഡിൽ വുകമനോവിച്ചിന്റെ ടീമിനെ മുന്നോട്ട് നയിക്കുന്നത് മൂന്നു ഇന്ത്യൻ യുവ മിഡ്ഫീൽഡർമാരാണ്.

പ്യൂട്ടിയയും ജീക്‌സൺ സിംഗ്/ആയുഷ് അധികാരിയും ഉൾപ്പെട്ട മിഡ്ഫീൽഡ് എൻജിൻ ഒരു മത്സരത്തിലും എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവർത്തിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകൊമാനോവിചിന്റെ ഇന്ത്യൻ നട്ടെല്ല് എന്നാണ് ഇവർ അറിയപ്പെടുന്നത്.ആധുനികവും നിർണായകവുമായ രീതിയിൽ ഹൈദരാബാദ് വിംഗുകൾ കളിക്കുകയും ഫുൾബാക്കുകൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാംഗ്നിക്കിന്റെ പരമ്പരാഗത 4-2-2-2 ശൈലി മാതൃകയാക്കി ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്.

കഠിനാധ്വാനം ചെയുന്ന രണ്ടു സെൻട്രൽ മിഡ്ഫീൽഡർമാർക്കൊപ്പം രണ്ട് വൈഡ് പ്ലേ മേക്കർമാരും രണ്ട് റോവിംഗ് സ്ട്രൈക്കർമാരും ഉൾപ്പെടുന്ന ശൈലിയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഒരുക്കുന്നത്. മത്സരത്തിനിടയിൽ 4-2-2-2 പലപ്പോഴും 4-2-4 ആയി മാറുകയും മിഡ്ഫീൽഡിൽ കൂടുതൽ ലോഡ് കൂടുകയും ചെയ്യുന്നു. ആദ്യത്തെ പ്രെസിങ് ശൈലി പരാജയപെടുകയാണെങ്കിൽ മിഡ്ഫീൽഡർ ജോഡി കൂടുതൽ മുന്നേറി കളിച്ച് മുന്നേറ്റനിരയ്ക്ക് കൂടുതൽ പിന്തുണ കൊടുത്ത് അവരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയും അവർക്ക് കൂടുതൽ സ്പേസിൽ കളിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. ഈ സീസൺ പരിശോധിക്കുമ്പോൾ ജീക്‌സൺ സിംഗ്,പ്യൂട്ടിയ എന്നിവരാണ് ഈ റോൾ കൈകാര്യം ചെയ്യുന്നത്.

രണ്ടുപേരിൽ ഒരാൾക്ക് പരിക്കേൽക്കുകയോ അല്ലെങ്കിൽ പകരം വയ്ക്കേണ്ടിവരികയോ ചെയ്യുമ്പോൾ അവരുടെ പരിശീലകൻ ആവശ്യപ്പെടുന്ന ടാക്സിംഗ് എനർജി ലെവലുകൾ നിലനിർത്താൻ ആയുഷ് അധികാരി എത്തും.ഓരോ ഗെയിമിലും നടത്തിയ വിജയകരമായ ടാക്കിളുകളുടെ കാര്യത്തിൽ, പ്യൂട്ടിയയും ജീക്‌സണും ക്ലബ്ബിന്റെ ആദ്യ രണ്ട് സ്ഥാനക്കാരാണ്.അഡ്രിയാൻ ലൂണയും മാർക്കോ ലെസ്‌കോവിച്ചും മാത്രമാണ് അവരെക്കാൾ കൂടുതൽ പാസുകൾ നേടിയത്. ഹർമൻജോത് ഖബ്രയും മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇവരേക്കാൾ കൂടുതൽ ടച് നടത്തിയത്.

ഇത് ബ്ലാസ്റ്റേഴ്സിന്റെ ഒരു മിഡ്‌ഫീൽഡ് എഞ്ചിൻ റൂമാണ്. എതിർ ടീമിന്റെ ആക്രമണങ്ങളെ മുളയിലേ നുള്ളാനും ഒരേ സമയം ലളിതമായ കാര്യങ്ങൾ ശരിയായി ചെയ്തുകൊണ്ട് അവരുടെ മുന്നിലുള്ള കളിക്കാർക്ക് പ്ലാറ്റ്ഫോം സൃഷ്ടിക്കുകയും ചയ്യുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. ഇവർ മൈതാനത്ത് പുലർത്തുന്ന ഒത്തിണക്കവും മുന്നേറ്റ നിരയും പ്രതിരോധ നിരയെയും ബന്ധിപ്പിക്കുന്ന ഇവർ ആവശ്യമുള്ളപ്പോൾ മുന്നേറ്റത്തിലും പ്രതിരോധത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാറുണ്ട്.

നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ ഹൈദരാബാദിന്റെ യുവ താരങ്ങൾ വിങ്ങുകൾ കേന്ദ്രീകരിച്ച് കളി മെനയുമ്പോൾ ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്ഥിരതയുള്ള മധ്യനിരയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സീസണിൽ ഇന്ത്യൻ യുവ താരങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാ പരിശീലകർക്കും അതിന്റെ ഫലം ലഭിച്ചിട്ടുണ്ട്. സെമിയിൽ എത്തിയ നാല് ടീമുകളുടെയും മുന്നേറ്റത്തിൽ ഇന്ത്യൻ താരങ്ങളുടെ വലിയ പങ്ക് വഹ്‌ഹിക്കാനാവും. സെമിയിൽ പുറത്തായ എടികെയുടെ മികച്ച താരം ലിസ്റ്റൺ കൊളാക്കോയും ജംഷെദ്‌പൂരിന്റെ പ്രണോയ് ഹാൽദറും ജിതേന്ദ്ര സിങ്ങുമാണ്.

Rate this post